പിയു ചിത്ര വിവാദം: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ യോഗ്യതാ മാര്‍ക്കുകള്‍ മുന്‍കൂര്‍ പ്രഖ്യാപിക്കും  

September 13, 2017, 12:23 pm
പിയു ചിത്ര വിവാദം: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ യോഗ്യതാ മാര്‍ക്കുകള്‍ മുന്‍കൂര്‍ പ്രഖ്യാപിക്കും  
Sport News
Sport News
പിയു ചിത്ര വിവാദം: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ യോഗ്യതാ മാര്‍ക്കുകള്‍ മുന്‍കൂര്‍ പ്രഖ്യാപിക്കും  

പിയു ചിത്ര വിവാദം: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ യോഗ്യതാ മാര്‍ക്കുകള്‍ മുന്‍കൂര്‍ പ്രഖ്യാപിക്കും  

ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പിയു ചിത്രയ്ക്കു ഇടം നല്‍കാതിരുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാതലത്തില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്‌ഐ) പുതിയ നടപടിക്കൊരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും മുന്നോടിയായി ഇവയില്‍ പങ്കെടുക്കാനുള്ള യോഗ്യതാ മാനദണ്ഡം അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രഖ്യാപിക്കും.

താരങ്ങളെ തെരഞ്ഞെടുക്കുന്നതിലുള്ള വിവാദങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നടപടി. എഎഫ്‌ഐ ആസൂത്രണ കമ്മീഷന്റെ പാട്ടിയാലയില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഈ രണ്ടു ചാംപ്യന്‍ഷിപ്പുകള്‍ക്കു മുമ്പായി ഇവയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്കു വേണ്ട യോഗ്യത എന്താണെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രഖ്യാപിക്കും.

ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി താരം പിയു ചിത്രയെ ലണ്ടനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ കായിക ലോകത്ത് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ പോന്ന പ്രകടനമല്ല ചിത്രയുടേതെന്ന ന്യായീകരണം പറഞ്ഞാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ താരത്തിനു അവസരം നിഷേധിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരക്കും ടീം തെരഞ്ഞെടുക്കുന്നത്. എഎഫ്‌ഐ പ്രസിഡന്റ് ആദില്‍ ജെ സുമരിവാല വ്യക്തമാക്കി.