അണ്ടര്‍-17 വേള്‍ഡ് കപ്പ്; ഒരുക്കങ്ങളില്‍ കേന്ദ്ര കായികമന്ത്രിക്ക് അതൃപ്തി; വിജയ് ഗോയല്‍ നാളെ കൊച്ചി സ്‌റ്റേഡിയം സന്ദര്‍ശിക്കും  

April 27, 2017, 7:12 pm
അണ്ടര്‍-17 വേള്‍ഡ് കപ്പ്; ഒരുക്കങ്ങളില്‍ കേന്ദ്ര കായികമന്ത്രിക്ക് അതൃപ്തി; വിജയ് ഗോയല്‍ നാളെ കൊച്ചി സ്‌റ്റേഡിയം സന്ദര്‍ശിക്കും  
Sport News

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ ലോകക്കപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ നാളെ കൊച്ചി സ്‌റ്റേഡിയം സന്ദര്‍ശിക്കും.

മറ്റ് വേദികളെ അപേക്ഷിച്ച് കൊച്ചിയാണ് ലോകക്കപ്പിനായുള്ള തയ്യാറെടുപ്പില്‍ ഏറ്റവും പുറകിലെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

തയ്യാറെടുപ്പില്‍ ഉദാസീനത കാണിക്കുന്നതില്‍ ഫിഫ സംഘാടക സമിതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. മെയ് 15നുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഫിഫ നല്‍കി. ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം കേരളത്തിന് നഷ്ടപ്പെടുമെന്ന ആശങ്കയും നില്‍നില്‍ക്കുന്നുണ്ട്.

ആറ് വേദികളിലായാണ് അണ്ടര്‍ 17 ലോകക്കപ്പ് അരങ്ങേറുന്നത്. കൊച്ചിയിയാണ് വിജയ് ഗോയല്‍ ആദ്യം സന്ദര്‍ശിക്കുക. മറ്റ് അഞ്ച് വേദികളും കായികമന്ത്രി നേരിട്ടെത്തി ഒരുക്കങ്ങള്‍ പരിശോധിക്കും. മെയ് 15ന് മുമ്പ് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.