ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പ്; മരിയ ഷറപ്പോവയ്ക്കെതിരെ എഫ്ഐആര്‍ 

November 3, 2017, 12:31 pm
ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പ്; മരിയ ഷറപ്പോവയ്ക്കെതിരെ എഫ്ഐആര്‍ 
Sport News
Sport News
ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പ്; മരിയ ഷറപ്പോവയ്ക്കെതിരെ എഫ്ഐആര്‍ 

ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പ്; മരിയ ഷറപ്പോവയ്ക്കെതിരെ എഫ്ഐആര്‍ 

ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പുകേസില്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. ഷറപ്പോവയ്ക്കും ഗുഡ്ഗാവ് ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയായ ഹോംസ്റ്റഡ് ഇന്‍ഫ്രാസ്ട്രക്ച്ചറിനുമെതിരെയുമാണ് കേസ്. ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി മജിസ്ട്രേറ്റ് രാജേഷ് മാലികാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

നിര്‍മാതാക്കളുടെ വഞ്ചനയ്ക്കിരയായെന്ന് കാണിച്ച് ഗുഡ്ഗാവ് സ്വദേശിയായ ഭാവന അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. 2016ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് വാഗ്ദാനം ചെയ്ത ഭവനപദ്ധതി നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭാവനയുടെ പരാതി. ഭാവന മുന്‍കൂട്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തിരുന്നു. ഭവനപദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും പദ്ധതിക്ക് ഷറപ്പോവയുടെ പേരിട്ടത് തെറ്റിധാരണ സൃഷ്ടിച്ചെന്നും കോടതി നിരീക്ഷിച്ചു.

ഒരു ഫ്‌ളാറ്റിന് 50 ലക്ഷത്തോളം രൂപ വീതമാണ് നിര്‍മാതാക്കള്‍ ഈടാക്കിയിട്ടുള്ളത്. ആരോപിതരായ കമ്പനിയുടെ ലൈസന്‍സും മറ്റു രേഖകളും പരിശോധിച്ച് വരികയാണ്. കൃതൃമം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും കോടതി പറഞ്ഞു.