സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയക്കും ഖേല്‍ രത്‌ന  

August 3, 2017, 1:32 pm
സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയക്കും ഖേല്‍ രത്‌ന  
Sport News
Sport News
സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയക്കും ഖേല്‍ രത്‌ന  

സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയക്കും ഖേല്‍ രത്‌ന  

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

രണ്ട് പേരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്, പാരാലിംപിക്‌സ് ജാവലിന്‍ ത്രോ ചാംപ്യന്‍ ദേവേന്ദ്ര ജഗാരിയ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

ഏഴ് പേരാണ് ഖേല്‍ രത്‌നക്കായുള്ള സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. പാരാലിംപിക്‌സ് താരം മാരിയപ്പന്‍, ബോക്‌സിങ് താരം മനോജ് കുമാര്‍ എന്നിവരും പട്ടികയില്‍ ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ആരുടെയും പേര് ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നില്ല. 2014ല്‍ അഞ്ച് കായിക താരങ്ങള്‍ക്ക് അര്‍ജുന ലഭിച്ചിരുന്നു. ജസ്റ്റിസ് സി കെ താക്കൂര്‍ അദ്ധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒളിംപ്യന്‍ പി ടി ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും പുരസ്‌കാര നിര്‍ണയ സമിതിയില്‍ അംഗങ്ങളാണ്.