മയാമി ഓപ്പണ്‍: നദാലിനെ തോല്‍പിച്ച് ഫെഡറര്‍ക്ക് കിരീടം 

April 3, 2017, 12:32 pm
മയാമി ഓപ്പണ്‍: നദാലിനെ തോല്‍പിച്ച് ഫെഡറര്‍ക്ക് കിരീടം 
Sport News
Sport News
മയാമി ഓപ്പണ്‍: നദാലിനെ തോല്‍പിച്ച് ഫെഡറര്‍ക്ക് കിരീടം 

മയാമി ഓപ്പണ്‍: നദാലിനെ തോല്‍പിച്ച് ഫെഡറര്‍ക്ക് കിരീടം 

മയാമി: ലോക ടെന്നീസിലെ ക്ലാസിക്ക് താരങ്ങള്‍ ഏറ്റുമുട്ടിയ മയാമി ഓപ്പണ്‍ ഫൈനലില്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്. റാഫേല്‍ നദാലിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. സ്‌കോര്‍: 6-3 6-4

മത്സരത്തില്‍ കൃത്യമായായ മേധാവിത്വമാണ് നദാലിനെതിരെ ഫെഡറര്‍ കാഴ്ച്ചവെച്ചത്. ആദ്യ സെറ്റ് അനായാസം ജയിച്ച ഫെഡ് എക്സ്പ്രസ് രണ്ടാം സെറ്റില്‍ ജയിക്കാന്‍ അല്‍പം കൂടി വിയര്‍ക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 4-4 എത്തിയതിന് ശേഷം റാഫയെ ഫെഡറര്‍ കീഴടക്കുകയായിരുന്നു.

ഫെഡററുടെ മൂന്നാം മയാമി ഓപ്പണ്‍ കിരീടവുമാണ്. പരുക്കിനുശേഷം തിരിച്ചെത്തിയ ഫെഡറര്‍ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റുകളില്‍ കാഴ്ച വയ്ക്കുന്നത്.

നദാലിനെതിരെ ഫെഡററുടെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഇന്ത്യന്‍ വെയ്ല്‍സ് ടൈറ്റലിലുമെല്ലാം ഫെഡറര്‍ നദാലിനെ തോല്‍പിച്ചിരുന്നു. പ്രായം കീഴടക്കിയെന്ന് വിമര്‍ശനം ഏറെ കേട്ട ഫെഡററുടെ ഉജ്വല തിരിച്ചുവരവിന്റെ മറ്റൊരു പതിപ്പ് കൂടിയായി മയാമിയിലെ ഈ വിജയം.