നൂറ്റാണ്ടിന്റെ പോരാട്ടത്തിലും താരം മെയ്‌വെതര്‍ തന്നെ; മഗ്രിഗറെ ഇടിച്ചിട്ട് ചരിത്രനേട്ടവുമായി മെയ്‌വെതര്‍

August 27, 2017, 11:07 am
നൂറ്റാണ്ടിന്റെ പോരാട്ടത്തിലും താരം മെയ്‌വെതര്‍ തന്നെ; മഗ്രിഗറെ ഇടിച്ചിട്ട് ചരിത്രനേട്ടവുമായി മെയ്‌വെതര്‍
Sport News

പ്രഫഷണല്‍ ബോക്‌സിങ്ങില്‍ പുതിയ റെക്കോഡിട്ട് നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലും വിജയം കരസ്ഥമാക്കി ഫ്‌ളോയിഡ് മെയ്‌വെതര്‍. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന മത്സരത്തില്‍ പത്ത് റൗണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടത്തിലാണ് മെയ്‌വെതര്‍ എതിരാളിയായ കോണര്‍ മഗ്രിഗറെ തോല്‍പ്പിച്ചത്.

ചരിത്രം കണ്ട ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്‌സറുടെ തോല്‍വിയറിയാത്ത അന്‍പതാം മത്സരമായിരുന്നു ഇന്ത്യന്‍ സമയം ഇന്നുപുലര്‍ച്ചെ അരങ്ങേറിയത്. മത്സരവിജയത്തോടെ മെയ്‌വെതര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിനോട് വിടപറയുകയും ചെയ്തു. നേരത്തെ മത്സരത്തിന് മുന്‍പ് തന്നെ വാചകമടി പോലെയല്ല ബോക്‌സിങ്ങെന്നും വെറും 30 സെക്കന്റ് കൊണ്ട് എതിരാളിയെ ഇടിച്ച് താഴെയിടുന്നത് എങ്ങനെയെന്ന് കാണിച്ചുതരാമെന്നുമായിരുന്നു മഗ്രിഗറുടെ വെല്ലുവിളി. പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമായി മത്സരത്തില്‍ നിന്നും ലഭിക്കുന്ന നാലായിരം കോടി രൂപയുടെ വലിയഭാഗം ഇരുവര്‍ക്കുമായി ലഭിക്കും.