റഷ്യയിലേത് ഇറ്റലിയില്ലാത്ത ലോകകപ്പ്? 

November 11, 2017, 3:10 pm
റഷ്യയിലേത് ഇറ്റലിയില്ലാത്ത ലോകകപ്പ്? 
Sport News
Sport News
റഷ്യയിലേത് ഇറ്റലിയില്ലാത്ത ലോകകപ്പ്? 

റഷ്യയിലേത് ഇറ്റലിയില്ലാത്ത ലോകകപ്പ്? 

ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പ്. അതു സംഭവിക്കാനുള്ള സാധ്യത പ്ലേ ഓഫ് ആദ്യ പാദ മത്സരം കഴിഞ്ഞതോടെ വര്‍ധിച്ചിരിക്കുകയാണ്. റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പില്‍ അസൂറികള്‍ ഉണ്ടാകില്ലേയെന്ന ആശങ്കയിലാണ് ഫുട്‌ബോല്‍ ലോകം. ലോകകപ്പ് പ്ലേ ഓഫില്‍ സ്വീഡനോട് 1-0 ന് തോല്‍വി വഴങ്ങിയതാണ് ഇറ്റലിയേ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

1958നു ശേഷം ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പ് ഉണ്ടായിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന രണ്ടാം പാദം ഇതോടെ ഇറ്റലിയ്ക്ക് നിര്‍ണ്ണായകമാകും. ജയത്തില്‍ കുറഞ്ഞതൊന്നും ഇറ്റലിയെ രക്ഷിയ്ക്കില്ല. എന്നാല്‍ റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിയ്ക്കാന്‍ സ്വീഡന് ഒരു സമനില മാത്രം മതിയാകും. 61ാം മിനിറ്റില്‍ ജാക്കോബ് ജോഹന്‍സിന്റെ ഗോളിലാണ് സ്വീഡന്‍ വിജയം സ്വന്തമാക്കിയത്.

ജയത്തോടെ സ്വീഡന്‍ മറ്റൊരു റെക്കോഡും സ്വന്തമാക്കി.ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ 16 കളികളിലും സ്‌കോര്‍ ചെയ്യുകയെന്ന നേട്ടമാണ് സ്വീഡന്‍ സ്വന്തമാക്കിയത്.

സാന്‍സിറോയില്‍ വെച്ച് നടക്കുന്ന രണ്ടാം പാദത്തിലാണ് ഇനി ഇറ്റലിയുടെ പ്രതീക്ഷ. 42 കളി നടന്നതില്‍ ഒന്നില്‍ പോലും ഇറ്റലി ഇവിടെ പരാജയപ്പെട്ടിട്ടില്ല. 42ല്‍ 31ലും വിജയിക്കുകയും ചെയ്തിട്ടുണ്ട്.