വിംബിള്‍ഡണ്‍ കിരീടം മുഗുരുസയ്ക്ക്; വീനസ് വില്യംസിനെ തോല്‍പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്  

July 15, 2017, 8:28 pm
വിംബിള്‍ഡണ്‍ കിരീടം മുഗുരുസയ്ക്ക്; വീനസ് വില്യംസിനെ തോല്‍പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്  
Sport News
Sport News
വിംബിള്‍ഡണ്‍ കിരീടം മുഗുരുസയ്ക്ക്; വീനസ് വില്യംസിനെ തോല്‍പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്  

വിംബിള്‍ഡണ്‍ കിരീടം മുഗുരുസയ്ക്ക്; വീനസ് വില്യംസിനെ തോല്‍പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്  

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടം സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസയ്ക്ക്. ഫൈനലില്‍ മുതിര്‍ന്ന താരം വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 23കാരി പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് 7-5നും രണ്ടാമത്തെ സെറ്റ് 6-0നും മുഗുരുസ നേടി. സ്പാനിഷ് താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടധാരണമാണിത്. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ മുഗുരിസയുടെ ഗ്രാന്‍സ്ലാം നേട്ടം ഇതോടെ രണ്ടായി.

ഒമ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു വീനസ് സിംഗിള്‍സ് ഫൈനലില്‍ എത്തിയത്. ഫൈനലില്‍ ജയിക്കാനായിരുന്നെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടുന്ന താരം എന്ന ഖ്യാതിയും 37കാരിയായ അമേരിക്കന്‍ താരം സ്വന്തമാക്കിയേനെ. ആറാമത് വിംബിള്‍ഡണ്‍ കരസ്ഥമാക്കാനാണ് വീനസ് ഇന്ന് കളത്തിലിറങ്ങിയത്. 2015 വിംബിള്‍ഡണ്‍ ഫൈനലില്‍ വീനസിന്റെ സഹോദരി സെറീനയോട് മുഗുരിസ തോറ്റിരുന്നു.