‘സൊഹ്‌റ, നിന്നെ സ്വപ്‌നങ്ങളിലേക്ക് ഉണര്‍ത്താന്‍ എനിക്കാകും’; പിതാവിന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ ബാലികയുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഗംഭീര്‍

September 6, 2017, 9:56 am

‘സൊഹ്‌റ, നിന്നെ സ്വപ്‌നങ്ങളിലേക്ക് ഉണര്‍ത്താന്‍ എനിക്കാകും’; പിതാവിന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ ബാലികയുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഗംഭീര്‍
Sport News

‘സൊഹ്‌റ, നിന്നെ ആശ്വസിപ്പിച്ച് ഉറക്കാന്‍ എനിക്കാവില്ല, പക്ഷേ നിന്റെ സ്വപ്‌നങ്ങളിലേക്ക് നിന്നെ ഉണര്‍ത്താന്‍ എനിക്കാവും’. വാവിട്ട് കരയുന്ന പെണ്‍കുട്ടിയുടെ ചിത്രം കണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചതാണിത്. കശ്മീരില്‍ തീവ്രവാദികളുമായിട്ടുളള ഏറ്റുമുട്ടലിനിടെ ആഗസ്റ്റ് 28ന് കൊല്ലപ്പെട്ട സബ്ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ മകളാണ് സൊഹ്‌റ.

പിതാവിന്റെ മരണത്തില്‍ സങ്കടപ്പെട്ട് പൊട്ടിക്കരയുന്ന സൊഹ്‌റയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൊഹ്‌റയുടെ ഈ ചിത്രത്തിനൊപ്പമാണ് പിന്തുണ അറിയിച്ചും പഠനച്ചെലവുകള്‍ മുഴുവന്‍ വഹിക്കാമെന്നേറ്റുമുളള ഗംഭീറിന്റെ ട്വീറ്റ്. പിന്തുണയ്ക്ക് നന്ദി അറിയിച്ചും ഭാവിയില്‍ താനൊരു ഡോക്ടറായി തീരുമെന്ന പ്രതീക്ഷ പങ്കുവെച്ചും ഗംഭീറിനുളള സൊഹ്‌റയുടെ പ്രതികരണവും എത്തിയിട്ടുണ്ട്. എന്നാല്‍ തന്നോട് നന്ദി പറയേണ്ടെന്നും തന്‍റെ മക്കളെ പോലെയാണ് സൊഹ്റയെന്നും ഗംഭീര്‍ വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് പലയിടത്തും ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സൊഹ്‌റയുടെ പഠനച്ചെലവ് ഏറ്റെടുത്തും പിന്തുണ അറിയിച്ചതിനും പിന്നാലെ ഗംഭീറിന് അഭിനന്ദന പ്രവാഹമാണ് ട്വിറ്ററില്‍.