വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ച വര; ബിജെപി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് സാക്ഷി മാലിക്ക്; മാധ്യമങ്ങളില്‍ തിളങ്ങാനോ പ്രഖ്യാപനങ്ങള്‍?

March 5, 2017, 11:20 am

വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ച വര; ബിജെപി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് സാക്ഷി മാലിക്ക്; മാധ്യമങ്ങളില്‍ തിളങ്ങാനോ പ്രഖ്യാപനങ്ങള്‍?
Sport News

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാനമായിരുന്നു വനിതാ ഗുസ്തി താരം സാക്ഷി മാലിക്ക്. റിയോയില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയെന്ന് മാത്രമല്ല, ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന ഖ്യാതിയും സാക്ഷി തന്റെ പേരിനൊപ്പം ചേര്‍ന്നു. വീരോചിതമായ വരവേല്‍പ്പാണ് റിയോയില്‍ നിന്നും മടങ്ങിയെത്തിയ താരത്തിന് രാജ്യം നല്‍കിയിരുന്നത്. ഹരിയാന സര്‍ക്കാരും ഉഗ്രന്‍ സ്വീകരണം നല്‍കി. ഒപ്പം നിരവധി വാഗ്ദാനങ്ങളും. ആ വാഗ്ദാനങ്ങള്‍ ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സാക്ഷിയുടെ പരാതി.

ഒളിമ്പിക് മെഡല്‍ നേടി ഞാന്‍ എന്റെ വാഗ്ദാനം പാലിച്ചു. ഹരിയാന സര്‍ക്കാര്‍ എന്നാണ് വാഗ്ദാനം പാലിക്കുക?

സാക്ഷി മാലിക്കിന്റെ ട്വീറ്റ്

ഒളിമ്പിക് നേട്ടത്തിന് ശേഷം മെഡല്‍ മാത്രമാണോ ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതെന്ന് ചോദിച്ചും സാക്ഷിയുടെ ട്വീറ്റുണ്ടായി. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമായിരുന്നു ഹരിയാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെന്ന് താരം കുറ്റപ്പെടുത്തുന്നു.

ഒളിമ്പിക്‌സിലെ 58 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ആയിരുന്നു 24കാരിയുടെ വെങ്കല മെഡല്‍ നേട്ടം. മൊത്തം 3.5 കോടി രൂപ ആയിരുന്നു സാക്ഷിക്കുള്ള ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനം. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ പദ്ധിയുടെ സംസ്ഥാനത്തെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയ താരത്തിന് ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലാസ് 2 റാങ്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

സര്‍ക്കാര്‍ 2.5 കോടി രൂപ ചെക്ക് മുഖേന സാക്ഷിക്ക് നല്‍കിയെന്ന് മന്ത്രി അനില്‍ വിജ് പറയുന്നു. എംഡി സര്‍വകലാശാലയില്‍ ജോലി വേണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ അധികമായി ഒരു പോസ്റ്റ് ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന താരത്തിന് ആറ് കോടിയും വെള്ളി മെഡല്‍ നേടിയാല്‍ നാല് കോടിയും വെങ്കലം നേടിയാല്‍ 2.5 കോടിയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.