‘എനിക്കീ ചാംപ്യന്‍പട്ടം വേണ്ട’; ഇന്തോ-ചൈന സമാധാനത്തിനായി ടൈറ്റില്‍ തിരികെ നല്‍കാമെന്ന് വിജേന്ദര്‍ സിങ്  

August 6, 2017, 1:23 pm
‘എനിക്കീ ചാംപ്യന്‍പട്ടം വേണ്ട’; ഇന്തോ-ചൈന സമാധാനത്തിനായി ടൈറ്റില്‍ തിരികെ നല്‍കാമെന്ന് വിജേന്ദര്‍ സിങ്  
Sport News

മുംബൈ: ഇന്തോ-ചൈന അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങ്. ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ പരാജയപ്പെടുത്തി ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നേടിയ ശേഷമായിരുന്നു വിജേന്ദര്‍ സിങ്ങിന്റെ പ്രതികരണം. വിജേന്ദര്‍-മെയ്‌മെയ്തിയാലി പോരാട്ടം ഇന്തോ-ചൈന വൈരം കലര്‍ത്തി ആഘോഷിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചായിരുന്നു വിജേന്ദറിന്റെ പരാമര്‍ശം.

ഈ വിജയം ഞാന്‍ ഇന്തോ-ചൈന സൗഹൃദത്തിനായി സമര്‍പ്പിക്കുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്, സമാധാനമാണ് വേണ്ടത്. എനിക്ക് ഈ ടൈറ്റില്‍ വേണ്ട. ഇന്തോ-ചൈന സൗഹൃദത്തിനും ഐക്യത്തിനും വേണ്ടി ഞാന്‍ ചാംപ്യന്‍ പട്ടം മെയ്‌മെയ്തിയാലിക്ക് തിരിച്ച് നല്‍കും. 
വിജേന്ദര്‍ സിങ്  

മത്സരം കടുത്തതായിരുന്നെന്നും വിജേന്ദര്‍ പറഞ്ഞു. മത്സരം കാണാനെത്തിയവരോടും തന്നെ പ്രോത്സാഹിപ്പിച്ചവരോടും ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് നന്ദി പറയുകയും ചെയ്തു.

96-93, 95-94 ,95-94 എന്ന സ്‌കോറിനാണ് വിജേന്ദര്‍ വിജയം നേടിയത്. വിജേന്ദര്‍ തുടര്‍ച്ചയായ എട്ടാം ജയവും ഇതോടെ കരസ്ഥമാക്കി. ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് പട്ടവും ഏഷ്യാ പസഫിക് കിരീടവും ജയത്തോടെ ഇന്ത്യന്‍ താരത്തിന്റെ പേരിലായി.