ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനല്‍; പിവി സിന്ധുവും കരോലിനാ മരിനും നേര്‍ക്കുനേര്‍; കളി പഴയതു പോലെയായിരിക്കില്ലെന്ന് സിന്ധു 

April 2, 2017, 1:59 pm
 ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനല്‍; പിവി സിന്ധുവും കരോലിനാ മരിനും നേര്‍ക്കുനേര്‍; കളി പഴയതു പോലെയായിരിക്കില്ലെന്ന് സിന്ധു 
Sport News

ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. 2016 റയോ ഒളിംപിക് ഫൈനല്‍ പോരാട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ താരം പിവിസിന്ധുവും സ്പാനിഷ് താരം കരോലിനാ മരിനും ഫൈനലില്‍ ഏറ്റുമുട്ടും. ന്യൂഡല്‍ഹി സിരി ഫോര്‍ട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഒളിംപിക്‌സില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മരിനായിരുന്നു ജയം. സിന്ധുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒന്നാം സീഡാണ് കരോലിന. സിന്ധു മൂന്നാം സീഡാണ്.

സെമി ഫൈനലില്‍ സിന്ധു രണ്ടാം സീഡായ ദക്ഷിണ കൊറിയയുടെ സുങ്ങ് ജി ഹ്യുന്നിനെ തോല്‍പിച്ചിരുന്നു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ സ്‌കോര്‍ 21-18, 14-21, 21-14 എന്നിങ്ങനെയായിരുന്നു.

ഇൗ ഫൈനല്‍ ഒരു ആവര്‍ത്തനമായിരിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പുതിയ രീതികളും പുതിയ ശൈലികളുമായി പുതിയൊരു ഗെയിം ആയിരിക്കുമിത്.
പിവിസിന്ധു 

ദുബായില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സിന്ധുവിനായിരുന്നു ജയം. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ കരോലിനായിരുന്നു ജയം. മത്സരം ഡല്‍ഹിയിലായതിനാല്‍ നല്ല പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് സിന്ധു പറഞ്ഞു. ഇരുവരുടേയും കളി ശൈലി അന്യോന്യം അറിയാം. പരസ്പരം തോല്‍പിച്ചതിന്റെ ആത്മവിശ്വാസം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമുണ്ട്. നന്നായി കളിക്കുന്നയാള്‍ ജയിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ഇന്ത്യന്‍ താരം സൈന നെഹ്‌വാളിനെ സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയിരുന്നു.

ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള കരോലിന ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് തോല്‍പിച്ചത്. സ്‌കോര്‍: 21-16,21-14.

പുരുഷ ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സല്‍സണും ചൈനയുടെ ചൗ ടിയെന്‍ ചെന്നിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഫൈനലുകള്‍ ആരംഭിക്കും. അവസനാനത്തെ മത്സരത്തിലാണ് സിന്ധു-കരോലിന ഏറ്റുമുട്ടല്‍. ഉദ്ദേശം ആറു മണിയോടെയാകുമിത്.