ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പനും ഇടിക്കൂട്ടിലെ ഭീമനും ഒന്നിച്ച്

August 7, 2017, 3:16 pm
ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പനും ഇടിക്കൂട്ടിലെ ഭീമനും ഒന്നിച്ച്
Sport News
Sport News
ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പനും ഇടിക്കൂട്ടിലെ ഭീമനും ഒന്നിച്ച്

ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പനും ഇടിക്കൂട്ടിലെ ഭീമനും ഒന്നിച്ച്

ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പനും റെസ്ലീങിലെ ഭീമനും നേര്‍ക്ക് നേര്‍ക്ക്. ശ്രീലങ്കയ്ക്കെതിരെ പരമ്പര ഇന്ത്യ നേടിയതിന്റെ വിജയാഘോഷത്തിന് ഒടുവില്‍ ആരാധകര്‍ക്കായി വിരാട് കോഹ്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് റെസ്ലിങ് ഇടിക്കൂട്ടിലെ മുന്‍ ലോക ച്യാംപന്‍ ദ് ഗ്രേറ്റ് ഖാലിയുമായുള്ള ചിത്രം. ‘വാട്ട് എ ഗയ്’ എന്ന കുറിപ്പോട് കൂടിയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും റെസ്ലിലിങില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയിട്ടുള്ള താരവും ഖാലി തന്നെ.

വിരാട് കോഹ്ലി ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകരെല്ലം പറന്നെത്തി.

ഖാലിക്ക് മുമ്പില്‍ കോഹ്ലി ഒരു കുഞ്ഞിനെ പോലെ തോന്നിക്കുന്നു എന്നാണ് ഒരാളുടെ ട്വീറ്റ്. നല്ല വലുപ്പമുണ്ടെങ്കിലും ഖാലി വളരെ എളിമയുള്ള മനുഷ്യനാണെന്നാണ് മറ്റരൊളുടെ ട്വീറ്റ്.

ഖാലിയുടെ പൊക്കമുള്ള ഫാസ്റ്റ് ബൗളറാണ് കോഹ്ലിക്ക് ആവശ്യമെന്നുമുണ്ട് ഒരു ട്വീറ്റ്

ഇന്ത്യ പരമ്പര നേടിയതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. ആഗസ്റ്റ് 12നാണ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ്. സ്വന്തം നാട്ടിലാണോ, വിദേശത്താണോ ടെസ്റ്റ് നടക്കുന്നത് എന്നതില്‍ വല്യ കാരമില്ലെന്നാണ് വിരാട് കോഹ്ലി പറയുന്നത്. തുടര്‍ച്ചയായുള്ള വിജയം ഒരു ശീലമാക്കി തീര്‍ക്കാനാണ് ടീം ഇന്ത്യ ശ്രമിക്കുന്നതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. മൂന്നാമത്തെ ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവരാമെന്ന കണക്കുക്കൂട്ടലിലാണ് താരം.