‘കലൂരില്‍ അല്ല, ബെംഗളൂരുവില്‍ പ്രതികരിക്കണം; മഞ്ഞക്കടലാക്കണം’; അശ്ലീലഗാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘം

August 26, 2017, 10:35 am

‘കലൂരില്‍ അല്ല, ബെംഗളൂരുവില്‍ പ്രതികരിക്കണം; മഞ്ഞക്കടലാക്കണം’; അശ്ലീലഗാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘം
Sport News

ബെംഗളൂരു മഞ്ഞക്കടലാക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ബ്ലാസ്റ്റേഴ്‌സ് വളര്‍ന്നു, കൂടെ മഞ്ഞപ്പടയും. ശത്രുക്കള്‍ അധികരിച്ചുവെന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകസംഘം പറയുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകസംഘത്തിന്റെ പ്രതികരണം. ബ്ലാസ്റ്റേഴ്‌സിനെതിരെ അശ്ലീല ഗാനം ആലപിച്ചതിനെതിരെ പ്രതികരിക്കണം.

ബെംഗ്‌ളൂരുവിനെതിരെ കളിക്കാന്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോള്‍ സ്‌റ്റേഡിയം മഞ്ഞപുതക്കണം. ഓരോരുത്തരും മുന്‍കൈ എടുക്കണം. വിരലില്‍ എണ്ണാവുന്ന നീലകള്‍ക്ക് മുന്നില്‍ മഞ്ഞപ്പട തല ഉയര്‍ത്തി നില്‍ക്കും. പ്രതികരിക്കൂ, കലൂരില്‍ അല്ല, ബെംഗ്‌ളൂരുവില്‍ എന്നും ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘം വ്യക്തമാക്കുന്നു.

എഎഫ്‌സി കപ്പ് മത്സരത്തിനിടെ കളികാണാന്‍ എത്തിയ മുന്‍ ബെംഗ്‌ളൂരു താരങ്ങളും ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് അംഗങ്ങളുമായ സി.കെ വിനീതിനും റിനോ ആന്റോയ്ക്കുമെതിരെ അസഭ്യവര്‍ഷം ചൊരിയുന്ന പാട്ടുകള്‍ ഉയര്‍ന്നിരുന്നു. വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നറിയപ്പെടുന്ന ബെംഗളൂരു ആരാധകരായിരുന്നു ഇതിന് പിന്നില്‍. വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഇന്നലെ മാപ്പ് പറഞ്ഞിരുന്നു.