സര്‍ദാര്‍ സിങിനും ജഗാരിയയ്ക്കും ഖേല്‍രത്ന; പൂജാര, ഹർമൻപ്രീത് കൗർ എന്നിവരുള്‍പ്പെടെ 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ്; മലയാളി താരങ്ങള്‍ക്ക് പുരസ്കാരമില്ല

August 3, 2017, 2:08 pm
സര്‍ദാര്‍ സിങിനും ജഗാരിയയ്ക്കും ഖേല്‍രത്ന; പൂജാര, ഹർമൻപ്രീത് കൗർ എന്നിവരുള്‍പ്പെടെ 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ്; മലയാളി താരങ്ങള്‍ക്ക് പുരസ്കാരമില്ല
Sport News

ന്യൂഡൽഹി: ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലംപിക്സ് താരം ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ, പ്രശാന്തി സിങ്, എസ്.വി.സുനിൽ, ആരോക്യ രാജീവ്, ഖുഷ്ബി കൗർ എന്നിവർ അർജുന അവാർഡിനും അർഹരായി. 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു

ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. പി.ടി. ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും സമിതിയിൽ അംഗങ്ങളാണ്. മലയാളി താരങ്ങൾക്ക് ആർക്കും അർജുന അവാർഡില്ല. മലയാളി നീന്തല്‍ താരം സജൻ പ്രകാശിനെയും അവാർഡിനു പരിഗണിച്ചില്ല.

പാരാലിംപിക്സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്ന പുരസ്ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.

രണ്ടു പാരലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള ദേവേന്ദ്ര ജഗാരിയ, റിയോ പാരാലിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയിരുന്നു. രാജസ്ഥാൻ സ്വദേശിയാണു ദേവേന്ദ്ര. എട്ടാം വയസ്സിൽ മരം കയറുന്നിതിനിടെ ഷോക്കേറ്റ് ഇടതു കൈ നഷ്ടമായി. 2004ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും നൽകി രാജ്യം ദേവേന്ദ്രയെ ആദരിച്ചു. പത്മശ്രീ നേടുന്ന ആദ്യ പാരലിംപിക് താരമെന്ന റെക്കോർഡും ദേവേന്ദ്ര നേടി. ലിയോണിൽ 2013ൽ രാജ്യാന്തര പാരലിംപിക് കമ്മിറ്റിയുടെ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ദേവേന്ദ്ര സ്വർണം നേടിയിട്ടുണ്ട്.