ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് വിരാട് കോഹ്ലിക്ക് ലഭിക്കുന്നത് കോടികള്‍; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം 

November 12, 2017, 10:34 pm
ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് വിരാട് കോഹ്ലിക്ക് ലഭിക്കുന്നത് കോടികള്‍; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം 
Sport News

ലോകത്തെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ക്രിക്കറ്റ് താരമായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിന് ലഭിക്കുന്നത് കോടികള്‍. ബാറ്റിങ് റെക്കോര്‍ഡ് പുസ്തകങ്ങളില്‍ സ്വന്തം പേരുകള്‍ എഴുതിച്ചേര്‍ത്ത് കുതിക്കുന്ന 29കാരനായ കോഹ്ലി ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വരുമാനത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമാണ്.

15 ദശലക്ഷം ഫോളോവേഴ്‌സുള്ള വിരാട് കോഹ്ലിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്കുവെക്കുന്നതിന് 3.2 കോടി രൂപയാണ് ലഭിക്കുന്ന വരുമാനം. അതായത്, ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഒരു ജാഗ്വര്‍ എക്‌സ്എഫ് വാങ്ങാം. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇത്രയും തുകയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലഭിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ഐക്കണായി മാറിയ വിരാട് കോഹ്ലിക്ക് ഫെയ്‌സ്ബുക്കില്‍ 36 ദശലക്ഷം ഫോളേവേഴ്‌സും ട്വിറ്ററില്‍ 20 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്.

ബ്രാന്‍ഡ് വാല്യുവിന്റെ കാര്യത്തില്‍ ഫോബ്‌സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ കൂടുതലാണ് വിരാട് കോഹ്ലിക്ക്. ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിന് കമ്പനികളുമായി 141 കോടി രൂപയുടെ കരാറാണ് കോഹ്ലിക്കുള്ളത്. ഉത്പന്നങ്ങളെയും മറ്റും ്‌സ്വന്തം പേജിലൂടെ പരിചയപ്പെടുത്തുന്നതിനാണ് കോഹ്ലിക്ക് ഇത്രയും തുക ലഭിക്കുന്നത്.