ലോക ഡ്വാര്‍ഫ് ഗെയിംസില്‍ മെഡല്‍ വാരിക്കൂട്ടി ജോബി മാത്യു; പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടാനുയര്‍ത്തിയത് 111 കിലോ  

August 13, 2017, 11:12 pm
ലോക ഡ്വാര്‍ഫ് ഗെയിംസില്‍ മെഡല്‍ വാരിക്കൂട്ടി ജോബി മാത്യു; പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടാനുയര്‍ത്തിയത് 111 കിലോ   
Sport News

ലോക ഡ്വാര്‍ഫ് ഗെയിംസില്‍ മെഡല്‍ വാരിക്കൂട്ടി മലയാളി കായിക താരം ജോബി മാത്യു. രണ്ട് സ്വര്‍ണമടക്കം ആറ് മെഡലുകളാണ് പൊക്കം കുറഞ്ഞവരുടെ ഒളിംപിക്‌സായ ഡ്വാര്‍ഫ് കായിക മേളയില്‍ ജോബി നേടിയത്.

പവര്‍ ലിഫ്ടിങ് 60 കിലോ ഓപ്പണ്‍ വിഭാഗത്തില്‍ 111 കിലോ ഭാരമുയര്‍ത്തി ജോബി വ്യക്തിഗത സ്വര്‍ണവും കരസ്ഥമാക്കി. രണ്ട് സ്വര്‍ണമടക്കം ആറ് മെഡലുകളാണ് കാനഡയിലെ ഗ്വല്‍ഫില്‍ നടക്കുന്ന കായിക മാമാങ്കത്തില്‍ സ്വന്തമാക്കിയത്.

ജോബി മാത്യവിന്റെ മെഡല്‍ വേട്ട

പവര്‍ലിഫ്റ്റിങ്-സ്വര്‍ണം
ബാഡ്മിന്റണ്‍ ഡബിള്‍സ്-സ്വര്‍ണം
ഷോട്ട്പുട്ട്‌-വെള്ളി
ജാവലിന്‍ ത്രോ-വെളളി
ഡിസ്‌കസ് ത്രോ-വെള്ളി
ബാഡ്മിന്റണ്‍ സിംഗിള്‍സ്-വെങ്കലം

2013ല്‍ നടന്ന വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ ജോബി അഞ്ച് സ്വര്‍ണം നേടിയിരുന്നു. പഞ്ചഗുസ്തിയില്‍ രണ്ട് തവണ ലോകചാമ്പ്യനായി.

എറണാകുളം ബിപിസിഎല്ലില്‍ അസിസ്റ്റന്റ് മാനേജരാണ് ജോബി. ഭാര്യ ഡോ. എസ് മേഘ നൃത്ത ഗവേഷകയാണ്. ജ്യോതിസ്, വിദ്യുത് എന്നിവര്‍ മക്കള്‍.