ഉത്തര കൊറിയന്‍ താരത്തെ ‘ഇടിച്ചിട്ട്’ മേരികോമിന്റെ ഉഗ്രന്‍ തിരിച്ചുവരവ്; ഗംഭീരമെന്ന് ബോക്‌സിങ് ലോകം

November 8, 2017, 4:54 pm
ഉത്തര കൊറിയന്‍ താരത്തെ ‘ഇടിച്ചിട്ട്’ മേരികോമിന്റെ ഉഗ്രന്‍ തിരിച്ചുവരവ്; ഗംഭീരമെന്ന് ബോക്‌സിങ് ലോകം
Sport News

ഇടിക്കൂടിനു കൊടുത്ത ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യയുടെ വനിതാ ബോക്‌സിങ് ഇതിഹാസം മേരി കോം സ്വര്‍ണത്തോടെ തേരോട്ടം തുടങ്ങി. ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ബോക്‌സിങ് റിങ്ങിലെ ഉരുക്കു വനിത തിരിച്ചു വരവ് ഗംഭീരമാക്കിയത്.

ആകെ ആറുതവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത മേരി കോം അഞ്ചാം തവണയും സ്വര്‍ണം നേടി. വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില്‍ കിം ഹ്യാങ് മിയെയെ 5-0ന്ാണ് മേരി കോം തറ പറ്റിച്ചത്.

അഞ്ച് വര്‍ഷം 51 കിലോഗ്രാം വിഭാഗത്തിലായിരുന്നു മേരി കോമിന്റെ സുവര്‍ണ നേട്ടം. 48 കിലോഗ്രാം വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ തന്നെ 36 കാരിയായ മേരികോമിന് സ്വര്‍ണം നേടാനായതില്‍ ബോക്‌സിങ് ആരാധകര്‍ ആവേശത്തിലാണ്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലാഥര്‍ മത്സരിക്കുന്നുണ്ട്.