ആവശ്യം പണമല്ല, മറ്റു ചിലതാണ്; കൂടുമാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നെയ്മര്‍ 

August 8, 2017, 1:34 pm
ആവശ്യം പണമല്ല, മറ്റു ചിലതാണ്; കൂടുമാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നെയ്മര്‍ 
Sport News
Sport News
ആവശ്യം പണമല്ല, മറ്റു ചിലതാണ്; കൂടുമാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നെയ്മര്‍ 

ആവശ്യം പണമല്ല, മറ്റു ചിലതാണ്; കൂടുമാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നെയ്മര്‍ 

ബാഴ്‌സലോണയില്‍ നിന്നും റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെര്‍മെയ്നിലേക്ക് പോയതിന് പിന്നിലെ കാരണം പണമല്ലെന്ന് വ്യക്തമാക്കി നെയ്മര്‍. കൂടുമാറ്റത്തിന് പിന്നില്‍ പുതിയ വെല്ലുവിളികള്‍ക്കായുള്ള തന്റെ ആഗ്രഹമാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ലോകറെക്കോഡിട്ട കൈമാറ്റത്തിലൂടെ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു നെയ്മര്‍ ജൂനിയര്‍.

കൂടുതല്‍ വെല്ലുവിളികളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ഹൃദയമാണ് ആ തീരുമാനമെടുത്തത്. അത് ഞാന്‍ അനുസരിച്ചു. പണം ഒരിക്കലും ക്ലബ് മാറുന്നതിന് ഒരു പ്രചോദനമായിരുന്നില്ല.
നെയ്മര്‍

ഇരുപത്തിയഞ്ചുകാരനായ നെയ്മര്‍ പാരീസ് സെന്റ് ജര്‍മെയിന്‍സുമായി റെക്കോര്‍ഡ് തുകയായ 222 മില്ല്യന്‍ യൂറോയ്ക്കാണ് (1700 കോടി രൂപ) കരാര്‍ ഒപ്പിട്ടത്. ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമെന്ന വിശേഷണം തനിക്ക് ഒരു ഭാരമല്ലെന്നും നെയ്മര്‍ പറയുന്നു.

എനിക്ക് 69 കിലോ ഭാരമുണ്ട്. അതില്‍ ഭാരം ഒന്നും എന്റെ മേലില്ല. സന്തോഷമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കുടുംബവും സന്തോഷമായിരിക്കണം ഞാന്‍ ആഗ്രഹിക്കുന്നു. പണം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ ഞാന്‍ മറ്റേതെങ്കിലും ടീമിലേക്ക് മാറുമായിരുന്നു.
നെയ്മര്‍

പാരിസിലെത്തിയ നെയ്മറിന് ലഭിച്ച സ്വീകരണം

ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സിക്ക് കീഴെ രണ്ടാമനായി തുടരുന്നതില്‍ നെയ്മറിന് താത്പര്യമില്ലായിരുന്നെന്ന വാര്‍ത്തയും താരം നിഷേധിച്ചു.

ബാഴ്സലോണയിലെ വലിയ താരമായി മാറാന്‍ ഒന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതല്ല സെയ്ന്റ് ജെര്‍മെയ്നിയിലും ഞാന്‍ ആഗ്രഹിക്കുന്നത്. കുടൂതല്‍ വെല്ലുവിളികളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ട്രോഫികളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് എന്റെ പ്രചോദനം.
നെയ്മര്‍

സെയ്ന്റ് ജെര്‍മെയ്നന്‍ ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍-ഖേലായ്ഫിയും പണത്തിന് വേണ്ടിയല്ല ക്ലബ് മാറിയതെന്ന താരത്തിന്റെ വാദത്തെ പിന്തുണച്ചു. ലോകത്തിന് തന്നെ മാതൃകയാണ് നെയ്മറെന്ന വിശേഷണത്തോടെയാണ് ക്ലബിന്റെ പുതിയ താരത്തെ അദ്ദേഹം അവതരിപ്പിച്ചത്.

പിഎസ്ജി ക്ലബിന്റെ ആരാധകര്‍ താരത്തിന്റെ പ്രകടനം കാണാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. താനെന്ന് വേണമെങ്കിലും കളിക്കാന്‍ ഇറങ്ങാന്‍ തയാറാണെന്നും നെയ്മര്‍ പറയുന്നു. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ തന്നെ താന്‍ കളിക്കാന്‍ തയാറാണ് എന്ന് താരം അറിയിച്ചിരുന്നു. പക്ഷെ കോച്ച് തീരുമാനിക്കുന്ന സമയത്ത് താന്‍ പിഎസ്ജിക്കായി കളത്തിലിറങ്ങുമെന്നാണ് താരത്തിന്റെ പക്ഷം.