ലോക മാസ്റ്റേഴ്സ് ഗെയിമില്‍ കിതച്ചില്ല കുതിച്ചു; 101ാം വയസ്സില്‍ നൂറു മീറ്ററില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യക്കാരിയായ കൗര്‍

April 24, 2017, 2:43 pm
ലോക മാസ്റ്റേഴ്സ് ഗെയിമില്‍ കിതച്ചില്ല കുതിച്ചു; 101ാം വയസ്സില്‍ നൂറു മീറ്ററില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യക്കാരിയായ കൗര്‍
Sport News

ഓക്ക്‌ലാന്‍ഡില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് ഗെയിമില്‍ ഇന്ത്യക്ക് അഭിമാനമായി മാന്‍ കൗര്‍. 100 മീറ്റര്‍ ഒാട്ടമത്സരം 1 മിനിറ്റ് 14 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് കൗര്‍ രാജ്യത്തിന്‍റെ അഭിമാനമായത്. 101ാം വയസ്സില്‍ മാന്‍ കൗര്‍ തന്റെ 17ാമത്തെ മെഡലാണ് സ്വന്തമാക്കുന്നത് എന്നത് ഈ നേട്ടത്തെ വലുതാക്കുന്നു.

സ്‌പോര്‍ട്‌സില്‍ പുതുമുഖമാണെങ്കിലും അതിന്‍റെ സങ്കോചം ഒന്നും കൗറിനില്ല. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള കുതിപ്പിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണവര്‍. അധികമൊന്നും ആവേശമില്ലാതെ പ്രായമായവരുടെ കായിക മത്സരം കാണാന്‍ എത്തിയവരെ കൈയ്യടിപ്പിക്കുന്നതായിരുന്നു കൗറിന്റെ പ്രകടനം.

മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നു താന്‍ ശ്രമം ഉപേക്ഷിക്കാന്‍ പോകുന്നില്ല തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും കൗര്‍ പറഞ്ഞു. 93ാം വയസ്സിലാണ് ഇതിനു മുന്‍പ് അവസാനമായി കൗര്‍ കായിക മത്സരത്തില്‍ പങ്കെടുത്തത്. ഇതിനു മുന്‍പ് കായിക മത്സരത്തില്‍ പങ്കെടുത്തുള്ള പരിചയമൊന്നും കൗറിനില്ല. മകന്‍ ഗുര്‍ദേവ് സിങ്ങാണ് ഇങ്ങനെയൊരു നിര്‍ദേശം അമ്മയ്ക്ക് മുന്നില്‍ വെച്ചത്. നീന്തല്‍, ജാവ്‌ലിന്‍, 200 മീറ്റര്‍ ഓട്ടം എ്ന്നിവയിലും കൗറിന് മെഡല്‍ ലഭിച്ചു.

മത്സരങ്ങളില്‍ പങ്കെടുക്കാനായി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ ഭക്ഷണ രീതിയാണ് കൗര്‍ പിന്‍ തുടരുന്നതെന്ന് മകന്‍ പറഞ്ഞു. നിരവധിപേര്‍ക്ക് പ്രേചോദനം നല്‍കാന്‍ സാധിക്കുന്ന ഇത്തരത്തിലൊരു മത്സരത്തിന് നേതൃത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പരിപാടിയുടെ സംഘാടകയായ ജന്നാ വൂട്ടണ്‍ പറഞ്ഞു.