മാരിനെതിരെ സിന്ധുവിന്റെ മധുരപ്രതികാരം; ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ സിന്ധുവിന് കിരീടം; ജയം നേരിട്ടുളള സെറ്റുകള്‍ക്ക് 

April 2, 2017, 7:45 pm
മാരിനെതിരെ സിന്ധുവിന്റെ മധുരപ്രതികാരം; ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ സിന്ധുവിന് കിരീടം; ജയം നേരിട്ടുളള സെറ്റുകള്‍ക്ക് 
Sport News

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ മധുരപ്രതികാരത്തോടെ സിന്ധുവിന് കിരീടം. ടോപ് സീഡ് സ്‌പെയിനിന്റെ കരോളിന്‍ മാരിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് പി.വി സിന്ധു തോല്‍പ്പിച്ചത്.(21-19, 21-16). നേരത്തെ ഒളിമ്പിക്‌സ് ഫൈനലില്‍ ലോകചാംപ്യന്‍ കൂടിയായ കാരോളിന്‍ മാരിന്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് സ്വര്‍ണമെഡല്‍ നേടിയിരുന്നത്.

ഇതിന് ഇന്ത്യയില്‍ നടന്ന ബാഡ്മിന്റണ്‍ സീരിസില്‍ മറുപടി കൊടുത്തിരിക്കുകയാണ് ഇതോടെ സിന്ധു. ഇതോടെ സിന്ധുവിന്റെ സുപ്പര്‍സീരീസ് കിരീടനേട്ടം രണ്ടായി. 2016 നവംബറില്‍ നടന്ന ചൈന ഓപ്പണിലും സിന്ധു വിജയിച്ചിരുന്നു. ഒളിമ്പിക്സ് ഫൈനലിലടക്കം ഇരുവരും 9 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് തവണ വിജയം കരോലിനൊപ്പമായിരുന്നു.

ഈയിടെ നടന്ന ദുബായ് ഓപ്പണില്‍ സിന്ധു മാരിനെ തോല്‍പ്പിച്ചിരുന്നു. അതേസമയം പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ മാരിനായിരുന്നു വിജയം. ഈ വിജയത്തോടെ സിന്ധു തന്റെ കരിയറിലെ ബെസ്റ്റ് റാങ്കിങ്ങായ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുകയറിയേക്കും.