പൊരുതിത്തോറ്റു; പി വി സിന്ധുവിന് വെള്ളി; ഒകുഹാര ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍  

August 27, 2017, 9:26 pm
പൊരുതിത്തോറ്റു; പി വി സിന്ധുവിന് വെള്ളി; ഒകുഹാര ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍  
Sport News
Sport News
പൊരുതിത്തോറ്റു; പി വി സിന്ധുവിന് വെള്ളി; ഒകുഹാര ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍  

പൊരുതിത്തോറ്റു; പി വി സിന്ധുവിന് വെള്ളി; ഒകുഹാര ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍  

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധു പൊരുതിത്തോറ്റു. ജപ്പാന്റെ നോസോമി ഒകുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 110 മിനുട്ട് നീണ്ടു നിന്ന് പോരാട്ടത്തില്‍ ആദ്യ സെറ്റ് സിന്ധുവിന് നഷ്ടമായി. രണ്ടാമത്തെ സെറ്റ് പിടിച്ചെടുത്തെങ്കിലും മൂന്നാം സെറ്റ് നഷ്ടമായി. സ്‌കോര്‍ (19-21, 22-20, 20-22). ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സൈനയ്ക്ക് ശേഷം വെള്ളി സ്വന്തമാക്കുന്ന താരമാണ് സിന്ധു.

ഒളിംപിക് മെഡല്‍ ജേതാവും ഇന്ത്യന്‍ താരവുമായ സൈന നേഹ്‌വാള്‍ ടൂര്‍ണമെന്റില്‍ വെങ്കലം നേടിയിരുന്നു. ആദ്യമായാണ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്.