മെഡല്‍ ഉറപ്പിച്ച് പി.വി സിന്ധുവും സൈനയും; സിന്ധു കീഴടക്കിയത് ചൈനയുടെ ലോക ആറാം നമ്പര്‍ താരത്തെ; കിടംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്ത്

August 26, 2017, 9:23 am

മെഡല്‍ ഉറപ്പിച്ച് പി.വി സിന്ധുവും സൈനയും; സിന്ധു കീഴടക്കിയത് ചൈനയുടെ ലോക ആറാം നമ്പര്‍ താരത്തെ; കിടംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്ത്
Sport News

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യയുടെ പിവി സിന്ധുവും മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നേവാളും സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യൂവിനെ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. 21-14, 21-9 എന്നിങ്ങനെ തികച്ചും ആധികാരികമായിരുന്നു സിന്ധുവിന്റെ ജയം.

ലോക നാലാം നമ്പര്‍ താരമായ സിന്ധു സെമയില്‍ മറ്റൊരു ചൈനീസ് താരം ചെന്‍ യൂഫിയെ നേരിടും. സൈന 16ാം സീഡായ കേസ്റ്റി ഗില്‍മറെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. ഏഴാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സെമിയില്‍നേവാളിന്റെ ഏതിരാളി. പുരുഷവിഭാഗത്തില്‍ കിടംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ വാന്‍ ഹോയോട് പൊരുതി തോറ്റു. (1421, 1821). ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീകാന്ത്. ഇതോടെ പുരുഷവിഭാഗത്തിലെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു.