വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു; പിന്തുണയുമായി ആരാധകര്‍ 

November 4, 2017, 1:55 pm
വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു; പിന്തുണയുമായി ആരാധകര്‍ 
Sport News
Sport News
വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു; പിന്തുണയുമായി ആരാധകര്‍ 

വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു; പിന്തുണയുമായി ആരാധകര്‍ 

വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ അനുഭവം സിന്ധു പങ്കുവെച്ചത്. നവംബര്‍ നാലിന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ 6 ഇ 608 വിമാനത്തിലാണ് സംഭവമെന്നും ഗ്രൗണ്ട് സ്റ്റാഫ് അജീതേഷില്‍ നിന്നുമാണ് മോശം അനുഭവമുണ്ടായതെന്നും സിന്ധു കുറിച്ചു.

അതിന് പിന്നാലെ സിന്ധുവിന്റെ മറ്റൊരു ട്വീറ്റും വന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അഷിമയോട് ചോദിക്കണമെന്നായിരുന്നു സിന്ധുവിന്റെ രണ്ടാമത്തെ ട്വീറ്റ്.

നിരവധി പേര് സിന്ധുവിന് പിന്തുണയുമായി എത്തി. പ്രശസ്ത താരങ്ങള്‍ക്ക് ഇത്തരത്തിലാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് ചിലര്‍ ചോദിച്ചു. ട്വീറ്റ് വൈറലായതോടെ സിന്ധുവിന്റെ പ്രതികരണവും വരുന്നുണ്ട്.