ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍ 

May 16, 2017, 6:41 pm
ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍ 
Sport News
Sport News
ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍ 

ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍ 

ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ഇന്ത്യക്ക് വേണ്ടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചതിന് പിന്നാലെ സിന്ധുവിന് ഐഎഎസ് റാങ്കിലുള്ള ജോലി ആന്ധ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അമരാവതിയില്‍ ജിഎസ്ടി ബില്‍ പാസ്സാക്കുന്നതിനു വേണ്ടി ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പ് വെക്കുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സിന്ധുവിന് അപ്പോയിന്റ്‌മെന്റ് ഉത്തരവ് ലഭിക്കും.

സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഹൈദരാബാദില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജരാണ് നിലവില്‍ സിന്ധു.