യുഎസ് ഓപ്പണിലും റാഫേല്‍ നദാല്‍ തന്നെ; കെവിന്‍ ആന്‍ഡേഴ്‌സണിനെ തോല്‍പ്പിച്ച് നദാലിന് 16ാം ഗ്രാന്‍സ്ലാം കിരീടം

September 11, 2017, 8:29 am

യുഎസ് ഓപ്പണിലും റാഫേല്‍ നദാല്‍ തന്നെ; കെവിന്‍ ആന്‍ഡേഴ്‌സണിനെ തോല്‍പ്പിച്ച് നദാലിന് 16ാം ഗ്രാന്‍സ്ലാം കിരീടം
Sport News

സീസണിലെ രണ്ടാം കിരീട നേട്ടത്തോടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ച് യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. യുഎസ് ഓപ്പണിന്റെ ഫൈനലില്‍ ആദ്യമായെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണിനെ 6-4,6-3,6-4 എന്നി സ്‌കോറുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്.

യുഎസ് ഓപ്പണില്‍ മൂന്നാം കിരീടം നേടിയ നദാലിന്റെ 16ാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണിത്. മത്സരത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ എതിരാളിയെ അപ്രസ്‌കതമാക്കും വിധം ആധികാരികമായിരുന്നു റാഫേല്‍ നദാലിന്റെ പോരാട്ടം. നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുകയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലില്‍ എത്തുകയും ചെയ്ത സ്പാനിഷ് താരത്തിന് മുന്നില്‍ 19 ഗ്രാന്‍സ്ലാം കിരീടങ്ങളുളള റോജര്‍ ഫെഡറര്‍ മാത്രമാണ്.