ഇതിഹാസം തന്നെ!; വിംബിള്‍ഡണില്‍ പുതിയ ചരിത്രമെഴുതി ഫെഡറര്‍; മാരിന്‍ സിലിക്കിനെ തോല്‍പിച്ച് നേടിയത് എട്ടാമത് കിരീടം  

July 16, 2017, 8:35 pm
ഇതിഹാസം തന്നെ!; വിംബിള്‍ഡണില്‍ പുതിയ ചരിത്രമെഴുതി ഫെഡറര്‍; മാരിന്‍ സിലിക്കിനെ തോല്‍പിച്ച് നേടിയത് എട്ടാമത് കിരീടം  
Sport News

ലണ്ടന്‍: വിംബിള്‍ഡണില്‍ ചരിത്രം കുറിച്ച് സ്വിസ് താരം റോജര്‍ ഫെഡറര്‍. പുരുഷ വിഭാഗം ഫൈനലില്‍ മാരിന്‍ സിലിക്കിനെ തോല്‍പിച്ചതോടെ എട്ടാമത് കിരീടമാണ് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ ഫെഡെക്‌സ് ഉയര്‍ത്തിയത്. ഏകപക്ഷീയ മായിരുന്ന മത്സരത്തില്‍ 6-3, 6-1, 6-4 എന്ന സ്‌കോറിലാണ് ക്രൊയേഷ്യന്‍ താരത്തെ കീഴടക്കിയത്. 35കാരനായ ഫെഡററുടെ 19-ാം ഗ്രാന്‍സ്ലാം കിരീടമാണിത്.

2003ല്‍ ആയിരുന്നു ഫെഡററുടെ ആദ്യ വിംബിള്‍ഡണ്‍ നേട്ടം. 2012ല്‍ ഏഴാമത് കിരീടം നേടി. 1968ല്‍ വിംബിള്‍ഡണ്‍ ആരംഭിച്ച ശേഷം ജേതാവ് ആകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് ഫെഡറര്‍. ഏഴ് തവണ വിംബിള്‍ നേടിയതിന് വില്യം റെന്‍ഷോയുടെയും പീറ്റ് സാംപ്രസിന്റെയും പേരില്‍ കുറിച്ചിരുന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. പരുക്കേറ്റതിനാല്‍ ആറ് മാസം പുറത്തിരുന്നതിന് ശേഷമാണ് ഫെഡെക്‌സ് കളിക്കളത്തില്‍ തിരിച്ചെത്തിയത്.