വഞ്ചിച്ചവരില്‍ ധോണിയും ദ്രാവിഡും; ആഞ്ഞടിച്ച് ശ്രീശാന്ത് 

November 7, 2017, 11:54 am
വഞ്ചിച്ചവരില്‍ ധോണിയും ദ്രാവിഡും; ആഞ്ഞടിച്ച് ശ്രീശാന്ത് 
Sport News
Sport News
വഞ്ചിച്ചവരില്‍ ധോണിയും ദ്രാവിഡും; ആഞ്ഞടിച്ച് ശ്രീശാന്ത് 

വഞ്ചിച്ചവരില്‍ ധോണിയും ദ്രാവിഡും; ആഞ്ഞടിച്ച് ശ്രീശാന്ത് 

മഹേദ്ര സിംഗ് ധോണിയ്‌ക്കെതിരെയും രാഹുല്‍ ദ്രാവിഡിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. ആവശ്യസമയത്ത് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ദ്രാവിഡും .ധോണിയും പിന്തുണ നല്‍കിയില്ലെന്നും അതില്‍ നിരാശയുണ്ടെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരത്തിന്റെ വിമര്‍ശനം.

'രാജസ്ഥാന്‍ റോയല്‍സില്‍ രാഹുല്‍ ദ്രാവിഡിനൊപ്പമായിരുന്നു ഞാന്‍. അദ്ദേഹത്തിനെല്ലാം വളരെ വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും എനിക്കൊപ്പം നിന്നില്ല' ശ്രീ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ അന്നത്തെ നായകനായ ധോണിയ്ക്ക് ഞാന്‍ വികാരഭരിതനായി മെസ്സേജ് അയച്ചു. പക്ഷെ ധോണിയുടെ ഭാഗത്തുനിന്നും യാതൊരു മറുപടിയും വന്നില്ല. തനിക്കൊപ്പം ദേശീയ തലത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പത്തോളം യുവക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് അന്ന് പറഞ്ഞിരുന്നത്. ആ പേരുകള്‍ ഒക്കെ പുറത്തു വന്നിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ നാശത്തിനു തന്നെ വഴിവച്ചേനെ' ശ്രീശാന്ത് പറയുന്നു.

ഇപ്പോഴുള്ളത് ഇന്ത്യയുടെ ദേശീയ ടീമല്ല. ഇത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സ്വകാര്യ ടീമാണെന്ന് പറയുന്ന ശ്രീശാന്ത് അവര്‍ പറയുന്നതേ അവിടെ നടക്കൂവെന്നും അവസരം തന്നാല്‍ താന്‍ വിദേശത്തു പോയി മറ്റൊരു രാജ്യത്തിനായി കളിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു .നിയമസഹായം തേടിയ ശ്രീശാന്തിന് ഹൈക്കോടതി സിംഗിൾബെഞ്ചിൽനിന്ന് അനുകൂല വിധി ലഭിച്ചെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് ഈ വിധി മരവിപ്പിച്ചു. ബിസിസിഐയുടെ ഹർജി പരിഗണിച്ചായിരുന്നു നടപടി. ഈ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീക്കാനൊരുങ്ങുകയാണ് ശ്രീശാന്ത് .

2013 ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചിരുന്നപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ ഒത്തുകളിച്ചന്ന കേസില്‍ ശ്രീശാന്തിനെയും ടീമിലെ സഹതാരങ്ങളായ അങ്കിത് ചൗഹാന്‍, അജിത് ചാന്ദില എന്നിവരെ ദല്‍ഹി പോലീസ് അറസ്‌റ് ചെയ്തത് .