ഹെല്‍മറ്റ് ‘വീക്ക്‌നെസ്’ സച്ചിന് പാരയാകുന്നു; മലയാളിയെ ഉപദേശിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പൊങ്കാല

November 3, 2017, 8:09 pm
ഹെല്‍മറ്റ് ‘വീക്ക്‌നെസ്’ സച്ചിന് പാരയാകുന്നു; മലയാളിയെ ഉപദേശിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പൊങ്കാല
Sport News

ഹെല്‍മറ്റ് എന്നും സച്ചിന് ഒരു വീക്ക്‌നെസ് ആണ്. അതുകൊണ്ടാണ് സ്പിന്നാണെങ്കിലും ഫാസ്റ്റാണെങ്കിലും ഹെല്‍മറ്റ് ഊരിയുള്ള ഒരു കളിക്കും സച്ചിന്‍ തയാറാകാതിരുന്നത്. കളത്തിനു പുറത്തും ഹെല്‍മറ്റ് ഇല്ലാത്തവരെ കണ്ടാല്‍ സച്ചിന്‍ ഉപദേശിക്കാന്‍ മടിക്കാറില്ല. അതുകഴിഞ്ഞ് ആ ഉപദേശിക്കുന്നതിന്റെ വീഡിയോ 'സമൂഹ നന്മയ്ക്ക്' ഫെയ്‌സ്ബുക്കിലാടാനും ഇന്ത്യയുടെ ഇതിഹാസ താരം മറക്കാറില്ല.

ഇനി കാര്യത്തിലേക്കു കടക്കാം, കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി തിരുവനന്തപുരത്തെത്തിയ സച്ചിന്‍ വഴിയില്‍ കണ്ടത് ഹെല്‍മെറ്റിടാത്ത ബൈക്ക് യാത്രക്കാരെ. ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഹെല്‍മെറ്റിടാതെ യാത്ര ചെയ്യുന്നതാണ് സച്ചിന്റെ ശ്രദ്ധയില്‍ പെട്ടത്. മുന്നിലിരിക്കുന്നവര്‍ക്കു തന്നെ ഹെല്‍മറ്റിടാന്‍ മടിയുള്ള നാട്ടില്‍ പിന്നിലിരിക്കുന്നവര്‍ പോലും ഹെല്‍മറ്റ് ധരിക്കണമെന്ന് സച്ചിന്‍ ഒരു ഉപദേശം ഫ്രീ ആയി കൊടുത്തു. സഞ്ചരിച്ചിരുന്ന കാറിന്റെ കാറിന്റെ വിന്‍ഡോ താഴ്ത്തി ഹെല്‍മെറ്റ് ധരിക്കാന്‍ സച്ചിന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ രസകരമായ വീഡിയോയാണ് സ്ച്ചിന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാല്‍, പിന്നിലിരിക്കുന്നവരും ഹെല്‍മറ്റിടണം എന്നു പറഞ്ഞ സച്ചിന്‍ പക്ഷേ സീറ്റ് ബെല്‍റ്റിട്ടിരുന്നില്ല. പണി പാളി. ഫെയ്‌സ്ബുക്കില്‍ പിന്നെ സച്ചിനെ സീറ്റ് ബെല്‍റ്റിടിപ്പിച്ച് ഡയലോഗടിക്കാനായി പൊങ്കാല. മലയാളത്തിലും ഇംഗ്ലീഷിലുമായാണ മിക്ക കമന്റുകളും. ആദ്യം സീറ്റ് ബെല്‍റ്റിടൂ എന്നിട്ട് പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റിടാന്‍ ഉപദേശം കൊടുക്കാമെന്നൊക്കെയാണ് കമന്റുകള്‍.