സൈനയ്ക്ക് വെങ്കലം; ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ നഷ്ടമായി  

August 26, 2017, 7:51 pm
സൈനയ്ക്ക് വെങ്കലം; ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ നഷ്ടമായി  
Sport News
Sport News
സൈനയ്ക്ക് വെങ്കലം; ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ നഷ്ടമായി  

സൈനയ്ക്ക് വെങ്കലം; ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ നഷ്ടമായി  

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. സെമി ഫൈനലില്‍ ജാപ്പനീസ് താരം നസോമി ഒകുഹാരയോടാണ് സൈന തോറ്റത്. നസോമിയും പന്ത്രണ്ടാം സീഡായ സൈനയും തമ്മിലുള്ള മത്സരം 73 മിനുട്ടോളം നീണ്ടു.

സ്‌കോര്‍: 21-12, 17-21, 10-21

2015ല്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ സൈന ഫൈനലിലെത്തിയിരുന്നു. ജക്കാര്‍ത്തയില്‍ നടന്ന ടൂര്‍ണമെന്റില്‍ സ്പാനിഷ് താരം കരോലിന മാരിനോട് സൈന പരാജയപ്പെട്ട് രണ്ടാമതായി.

ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഒകുഹാര ഇന്ത്യന്‍ താരം പി വി സിന്ധുവിനെയോ ചൈനയുടെ ചെന്‍ യുഫൈയെയോ നേരിടും.