ഐഎസ്എല്‍ കിക്കോഫ് താരശോഭയില്‍; കൊച്ചിയിൽ കത്രീനയും സല്‍മാനും എത്തുന്നു

November 7, 2017, 2:19 pm
ഐഎസ്എല്‍ കിക്കോഫ് താരശോഭയില്‍; കൊച്ചിയിൽ  കത്രീനയും സല്‍മാനും എത്തുന്നു
Sport News
Sport News
ഐഎസ്എല്‍ കിക്കോഫ് താരശോഭയില്‍; കൊച്ചിയിൽ  കത്രീനയും സല്‍മാനും എത്തുന്നു

ഐഎസ്എല്‍ കിക്കോഫ് താരശോഭയില്‍; കൊച്ചിയിൽ കത്രീനയും സല്‍മാനും എത്തുന്നു

ഐ.എസ്.എല്‍ നാലാം പതിപ്പിന്റെ കിക്കോഫ് നവംബര്‍ 17 ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തില്‍ നടക്കും. വര്‍ണ്ണാഭമായ ചടങ്ങിന് തിളക്കം കൂട്ടാന്‍ ബോളിവുഡില്‍ നിന്ന് രണ്ട് നക്ഷത്രങ്ങള്‍ കൂടി എത്തുകയാണ്. കത്രീന കൈഫും സല്‍മാന്‍ ഖാനും.!!

സെലിബ്രറ്റികളുടെ സാന്നിദ്ധ്യം കൊണ്ട് എന്നും ശ്രദ്ധേയമാണ് ഐ.എസ്.എല്‍ വേദികള്‍. ബോളിവുഡിന്റെ മസില്‍ ഖാന്റെയും താരസുന്ദരിയുടെയും സാന്നിദ്ധ്യം ആരാധകരെ ആവേശത്തിലാഴ്ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ബോളിവുഡ് താരങ്ങളെ കൂടാതെ ടീം ഉടമകളായ സച്ചിനും ഗാംഗുലിയും കൊച്ചിയില്‍ എത്തുന്നുണ്ട്.

നേരത്തെ ഐ എസ് എല്‍ നാലാം സീസണ്‍ ആരംഭം കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ആകും നേരിടുക. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം കൂടിയാകും ഇത്.

ഇത്തവണ ഐ.എസ്.എല്ലില്‍ പുതിയതായി 2 ടീമുകള്‍കൂടി എത്തുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്. ബാഗ്ലൂര്‍ എഫ്.സി,ജംഷഡ്പൂര്‍ എന്നീ ടീമുകള്‍ എത്തുന്നതോടെ ആകെ ടീമുകളുടെ എണ്ണം പത്താകും. 95 മത്സരങ്ങളാണ് ഈ സീസണില്‍ എല്ലാ ടീമുകളുംകൂടെ കളിയ്ക്കുക.