ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍: സാനിയ സഖ്യത്തിന് തോല്‍വി 

January 29, 2017, 12:41 pm
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍: സാനിയ സഖ്യത്തിന് തോല്‍വി 
Sport News
Sport News
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍: സാനിയ സഖ്യത്തിന് തോല്‍വി 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍: സാനിയ സഖ്യത്തിന് തോല്‍വി 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യത്തിന് തോല്‍വി. അമേരിക്ക-കൊളംബിയ സഖ്യമായ അബിഗെയ്ല്‍ സ്പിയേഴ്സിനോടും യുവാന്‍ സെബാസ്റ്റ്യന്‍ കാബലിനോടുമാണ് സാനിയ മിര്‍സ - ഇവാന്‍ ഡോഡിഗ സഖ്യം തോറ്റത്. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു തോല്‍വി.

ഇതോടെ ഏഴാം ഗ്രാന്‍സ്ലാം എന്ന സ്വപ്‌നമാണ് സാനിയ ഫൈനലില്‍ കൈവിട്ടത്. സ്‌കോര്‍: 2-6, 4-6

കളിയുടെ ഒരു സമയത്തും സാനിയ സാനിയ--ഡോഡിഗ് സഖ്യത്തിന് ആധിപത്യം പുലര്‍ത്താനായില്ല. അമേരിക്ക-കൊളംമ്പിയ സഖ്യത്തിന്റെ കരുത്തുറ്റ സര്‍വ്വുകള്‍ക്ക് മുന്നില്‍ ഇരുവരും പതറുകയായിരുന്നു.

മിക്‌സഡ് ഡബിള്‍സില്‍ സാനിയയുടെ നാലാമത്തെ ഫൈനല്‍ തോല്‍വിയാണ് ഇത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും സാനിയ--ഡോഡിഗ് സഖ്യം തോറ്റിരുന്നു. ലിയാണ്ടര്‍ പെയ്സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോടാണ് അന്ന് തോറ്റത്. 2008ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മഹേഷ് ഭൂപതിക്കൊപ്പവും 2014ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഹൊരിയ തക്കാവുവിനൊപ്പവും കളിച്ച് ഫൈനലില്‍ തോറ്റിരുന്നു സാനിയ.