ഇഷ്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്? മൈക്രോസോഫ്റ്റ് സിഇഒ പറയുന്നു

November 9, 2017, 9:57 pm
ഇഷ്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്? മൈക്രോസോഫ്റ്റ് സിഇഒ  പറയുന്നു
Sport News
Sport News
ഇഷ്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്? മൈക്രോസോഫ്റ്റ് സിഇഒ  പറയുന്നു

ഇഷ്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ ആര്? മൈക്രോസോഫ്റ്റ് സിഇഒ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ക്കും പ്രിയപ്പെട്ട രണ്ട് പേരുകളാകും സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്ലിയും. മികവാര്‍ന്ന പ്രകടനം കൊണ്ട് ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഈ താരങ്ങളെയാണ് മറ്റു മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കും കൂടുതല്‍ താല്‍പ്പര്യം.

എന്നാല്‍, ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നാദല്ലെ തന്റെ ഇഷ്ട ക്രിക്കറ്റര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അത് സച്ചിന്‍ ടെണ്ടുല്‍ക്കറോ, വിരാട് കോഹ്ലിയോ അല്ലെന്നതാണ് ആശ്ചര്യം. ഹിറ്റ് റീഫ്രഷ് എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഇഷ്ട ക്രിക്കറ്റര്‍ ആരെന്ന് നാദല്ലെ വ്യക്തമാക്കിയത്. ഇന്ത്യയിലെ ക്രിക്കറ്റ് മത്സരം എങ്ങിനെ തന്റെ വിപണനത്തെ സ്വാധീനിച്ചെന്നും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നു.

ഇന്ത്യന്‍ സ്പിന്നര്‍ രവി ചന്ദ്ര അശ്വിനാണ് നാദെല്ലെയുടെ ഇഷ്ട ഇന്ത്യന്‍ ക്രിക്കറ്റര്‍. ഒരു ഓവറില്‍ ആറ് ബോളുകള്‍ ആറ് രീതിയില്‍ എറിയുന്ന അശ്വിനാണ് തന്റെ ഇന്ത്യന്‍ ടീമിലെ ഇഷ്ട താരമെന്ന് നാദെല്ല വ്യക്തമാക്കി. ടെസ്റ്റ് മത്സരങ്ങള്‍ ഇഷ്ടപ്പെടുന്ന നാദെല്ല വിരാട് കോഹ്ലി വളരെ സ്‌പെഷ്യല്‍ ആണെന്നും വ്യക്തമാക്കി.