ആധുനിക ടെന്നീസിന്റെ നെറുകയില്‍ സെറീന വില്ല്യംസ്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തോടെ സ്റ്റെഫി ഗ്രാഫിനെ മറികടന്ന് ചരിത്രനേട്ടം 

January 28, 2017, 3:57 pm
ആധുനിക ടെന്നീസിന്റെ നെറുകയില്‍ സെറീന വില്ല്യംസ്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തോടെ സ്റ്റെഫി ഗ്രാഫിനെ മറികടന്ന് ചരിത്രനേട്ടം 
Sport News

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സെറീന വില്ല്യംസിന്. ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപെടുത്തിയത്. സ്‌കോര്‍ 6-4,6-4.

സെറീനയുടെ 23ാം കിരീട നേട്ടമാണിത്. ഇതോടെ ആധുനിക ടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനുടമയായി സെറീന. 22 ഗ്രാന്‍സ്ലാം കിരീടനേട്ടത്തിനുടമയായ സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന മറികടന്നത്. സെറീനയുടെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിഗിംള്‍സ് കിരീടമാണിത്.

കിരീട നേട്ടത്തോടെ ലോകറാംഗിങില്‍ സെറീന ഒന്നാം സ്ഥാനത്തെത്തി. ഏഴ് ഓസ്‌ട്രേലിയന്‍ ഓപ്പണിന് പുറമെ മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, ആറ് യുഎസ് ഓപ്പണ്‍, കിരീടങ്ങള്‍ ഉള്‍പെടെയാണ് സെറീന 23 ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. ഇതോടെ കളിച്ച 29 ഫൈനലുകളില്‍ 23 എണ്ണത്തിലും ജയിച്ചു എന്നൊരു നേട്ടം കൂടി സെറീന സ്വന്തമാക്കി.

വീനസും സെറീനയും നേര്‍ക്കുനേര്‍ വന്ന ഒന്‍പതാം ഗ്രാന്‍സ്സാം ഫൈനലായിരുന്നു ഇത്. ഇതില്‍ ഏട്ടുതവണയും കിരീടം സെറീനക്കായിരുന്നു. 2009 ല്‍ വിമ്പിള്‍ഡണ്‍ ഫൈനലിലാണ് അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്. തന്റെ വിജയത്തിന് പിന്നില്‍ വീനസ് വില്ല്യംസാണെന്നായിരുന്നു കിരീടനേട്ടത്തിന് ശേഷം സെറീനയുടെ പ്രതികരണം.

ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച് ബറോണയ്‌ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്.