സീനിയർ നാഷണൽ ബാഡ്മിന്റൺ: സിന്ധുവിനെ തകർത്ത് സൈനയ്ക്ക് കിരീടം

November 9, 2017, 11:12 am
സീനിയർ നാഷണൽ ബാഡ്മിന്റൺ: സിന്ധുവിനെ തകർത്ത് സൈനയ്ക്ക് കിരീടം
Sport News
Sport News
സീനിയർ നാഷണൽ ബാഡ്മിന്റൺ: സിന്ധുവിനെ തകർത്ത് സൈനയ്ക്ക് കിരീടം

സീനിയർ നാഷണൽ ബാഡ്മിന്റൺ: സിന്ധുവിനെ തകർത്ത് സൈനയ്ക്ക് കിരീടം

സീനിയർ നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ രണ്ട് ഒളിംപിക്സ് മെഡൽ ജേതാക്കൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സൈനയ്ക്ക് തകർപ്പൻ ജയം. കലാശപ്പോരാട്ടത്തിൽ റിയോ ഒളിപിക്‌സിലെ വെള്ളിമെഡൽ ജേതാവ് പി വി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സൈന കിരീടത്തിൽ മുത്തമിട്ടത്. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സൈന നെഹ്‌വാൾ സീനിയർ നാഷണൽ ബാഡ്മിന്റൺ കിരീടം നേടുന്നത് .

നേരിട്ടുള്ള ഗെയിമുകൾക്കാണ് ലോക 11 നമ്പർ താരം സൈന ലോക 2 നമ്പർ താരം സിന്ധുവിനെ തോൽപ്പിച്ചത് (21-17, 27-25 .). ആദ്യ സെറ്റ് സൈന 21 -17 ന്ന് അനായാസം ജയിച്ചപ്പോൾ രണ്ടാമത്തെ സെറ്റിൽ വീറുറ്റ പോരാട്ടമായിരുന്നു നടന്നത്. പോയിന്റ് നില 27 -25.

നിശ്ചയ ദാർഢ്യത്തോടെ കളിച്ച സൈന ഒടുവിൽ വിജയം കൈപ്പിടിയിലൊതുക്കുവായിരുന്നു . ഇത് മൂന്നാം തവണയാണ് സൈന നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്നത് .

നേരത്തെ ലോക രണ്ടാം നമ്പര്‍ താരം കിഡമ്പി ശ്രീകാന്തിനെ തോല്‍പ്പിച്ചുകൊണ്ട് മലയാളി താരം എച്ച്.എസ്.പ്രണോയ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു. (21-15,16-21,21-17)