‘ഐ ആം ഒണ്‍ലി 34; ഒരു സിക്‌സ് ടു എയ്റ്റ് ഇയേഴ്‌സ് ഇനിയും ക്രിക്കറ്റ് കളിക്കാന്‍ പറ്റും’; തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശ്രീശാന്ത് 

August 7, 2017, 3:34 pm
‘ഐ ആം ഒണ്‍ലി 34; ഒരു സിക്‌സ് ടു എയ്റ്റ് ഇയേഴ്‌സ് ഇനിയും ക്രിക്കറ്റ് കളിക്കാന്‍ പറ്റും’; തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശ്രീശാന്ത് 
Sport News

ബിസിസിഐയുടെ വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കേരള ഹൈക്കോടതിക്കും അഡ്വ. ശിവന്‍ മഠത്തില്‍ സാറിനോടും നന്ദിയുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതി വിധിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഐ ആം ഒണ്‍ലി 34, തീര്‍ച്ചയായിട്ടും ഒരു സിക്‌സ് ടു എയ്റ്റ് ഇയേഴ്‌സ് ഇനിയും ക്രിക്കറ്റ് കളിക്കാന്‍ പറ്റും ഫിറ്റ്‌നസ് മെയിന്റെന്‍ ചെയ്താലെന്നായിരുന്നു മറുപടി.

നല്ലവണ്ണം ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട്. ബാക്കിയുളളത് പ്രകടനമാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുണ്ട്. തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ക്ഷമയോടെ കാത്തിരിക്കുകയാണ് ഇനിയെന്നും ശ്രീശാന്ത് വ്യക്തമാക്കി. മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കണം. കേരള ടീമിന്റെ കോച്ച് ഡേവ് വാട്ട്‌മോറുമായി സംസാരിച്ചിരുന്നു. ശ്രീശാന്ത് ഫിറ്റാണേല്‍ എപ്പോഴും വെല്‍ക്കമെന്നാണ് വാട്‌മോര്‍ പറഞ്ഞതെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എത്രയും പെട്ടെന്ന് കേരള ടീമിനുവേണ്ടി കളിക്കാന്‍ കഴിയുമെന്നും എപ്പോഴും ഒരു ക്രിക്കറ്റ് താരമായിട്ട് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ ശ്രീശാന്ത് ആരെയും കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ മുതിരുന്നില്ലെന്നും പറഞ്ഞു.