ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക് ഡിസംബര്‍ 4ന് മംഗല്യം

November 8, 2017, 6:27 pm
ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക് ഡിസംബര്‍ 4ന് മംഗല്യം
Sport News
Sport News
ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക് ഡിസംബര്‍ 4ന് മംഗല്യം

ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക് ഡിസംബര്‍ 4ന് മംഗല്യം

ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക് ഡിസംബര്‍ 4ന മംഗല്യം. മുന്‍ ഇന്ത്യന്‍ താരവും മോഹന്‍ ബഗാന്റെ എക്കാലത്തെയും മികച്ച കളിക്കാരനുമായിരുന്ന സുബ്രതാ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് വധു. സ്‌കോട്ട്‌ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാനേജ്‌മെന്റ് ബിരുധമുള്ള സോനം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് ഏരിയയില്‍ ടു സ്റ്റാര്‍ ഹോട്ടല്‍ നടത്തുകയാണ്.

കൊല്‍ക്കത്തിയില്‍ വെ്ച്ചാണ് വിവാഹം നടക്കുക. ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കന്നിപ്പോരിനൊരുങ്ങുന്ന ബെംഗളൂരു എഫ്‌സിയുടെ നിര്‍ണായക താരമാണ് സുനില്‍ ഛേത്രി. അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫിക്ചര്‍ തിരക്കുകള്‍ക്കിടയിലാകും താരത്തിന്റെ വിവാഹം.

നവംബര്‍ 19നാണ് ബെംഗളൂരു എഫ്‌സിയുടെ ഐഎസ്എല്ലിലെ ആദ്യ പോരാട്ടം. നവംബര്‍ 30 എഫ്‌സി ഗോവയുമായും ഡിസംബര്‍ എട്ടിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുമാണ് ബെംഗളരുവിന്റെ പിന്നീടുള്ള മത്സരങ്ങള്‍. ഇതിനിടയിലാകും വിവാഹം.