സുശീല്‍ കുമാറിന്റെ റിയോ ഒളിംപിക്‌സ് മോഹങ്ങള്‍ പൂവണിയുമോ? ഡല്‍ഹി ഹൈക്കോടതി ഉത്തരവ് വെല്ലുവിളിയാകുന്നു 

June 6, 2016, 7:38 pm
 സുശീല്‍ കുമാറിന്റെ റിയോ ഒളിംപിക്‌സ് മോഹങ്ങള്‍ പൂവണിയുമോ?  ഡല്‍ഹി ഹൈക്കോടതി ഉത്തരവ് വെല്ലുവിളിയാകുന്നു 
Sport News

ന്യൂഡല്‍ഹി:പഞ്ചഗുസ്തി മത്സരങ്ങളില്‍ രണ്ട് തവണ മെഡല്‍ ജേതാവായ സുശീല്‍ കുമാറിന്റെ റിയോ ഒളിംപിക് സ്വപ്‌നങ്ങള്‍ അവസാനിക്കുന്നു. 74 കിലോ മത്സര വിഭാഗത്തില്‍ സുശീലിനെ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ താരം നല്‍കിയ ഹര്‍ജി തള്ളിയതാണ് ഒളിംപിക്‌സിലേക്കുള്ള സുശീലിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

തെരഞ്ഞടുപ്പ് നടത്തി മത്സരാര്‍ഥിയെ കണ്ടെത്തണമെന്ന ഹര്‍ജി കോടതി തള്ളുകയായിരുന്നു. ‘സുശീല്‍ ഒരുപക്ഷെ മികച്ച താരമായിരിക്കാം; എന്നാല്‍ റസ്ലിംഗ് ഫെഡറേഷന്‍ 74 കിലോ വിഭാഗത്തില്‍ നര്‍സിംഗ് പഞ്ചം യാദവിനെ പങ്കെടുപ്പിക്കാനാണാഗ്രഹിക്കുന്നത്;അതില്‍ എതിര്‍പ്പു പറയാനാകില്ല; ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കി.

തെരഞ്ഞടുപ്പില്‍ പങ്കെടുക്കാതെ തന്നെ സുശീല്‍ മുമ്പ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. ആഗസ്റ്റിലാണ് ഒളിപിക്‌സിന് തുടക്കമാകുന്നത്; പരിക്കുകള്‍ പറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് ആവശ്യമാണോ എന്നും കോടതി ചോദിച്ചു.