കോഹ്ലി പോസ്റ്റ് ചെയ്ത വീഡിയോയിലെ ആ മുന്നുവയസ്സുകാരി ബോളിവുഡ് ഗായകന്‍ തോഷിയുടെ മരുമകള്‍; സത്യാവസ്ഥ കാണാതെയാണ് വിമര്‍ശനമെന്ന് തോഷി

August 22, 2017, 5:31 pm
 കോഹ്ലി  പോസ്റ്റ് ചെയ്ത വീഡിയോയിലെ ആ മുന്നുവയസ്സുകാരി ബോളിവുഡ് ഗായകന്‍ തോഷിയുടെ മരുമകള്‍; സത്യാവസ്ഥ കാണാതെയാണ് വിമര്‍ശനമെന്ന് തോഷി
Sport News

കുട്ടികളെ തല്ലി പഠിപ്പിക്കുന്നതിനെതിരെ ക്രിക്കറ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത് വൈറലായ വീഡിയോയിലെ മൂന്ന് വയസ്സുകാരി ബോളിവുഡ് ഗായകരായ തോഷിയുടെയും ഷാരിബ് സബ്രിയുടെയും മരുമകള്‍. വീഡിയോയ്ക്ക് പിന്നില്‍ കാണുന്നതല്ല സത്യം എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തോഷി ഇപ്പോള്‍. മൂന്ന് വയസ്സുകാരി ഹയയെ പഠിപ്പിക്കുന്ന വീഡിയോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി് കുട്ടികളെ പഠനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് താക്കീതായി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ശിഖര്‍ ധവാന്‍, യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ തുടങ്ങിയവരും കോഹ്ലിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹയയുടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ബന്ധുക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് സഹോദരി അയച്ച വീഡിയോയാണ് ഇപ്പോള്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതെന്നും വീഡിയോയുടെ സത്യാവസ്ഥ കാണുന്നതല്ലെന്നും തോഷി പറഞ്ഞു.

ഹയ വികൃതിക്കാരിയാണ്. വഴക്കു പറഞ്ഞാലും അടുത്ത നിമിഷം അവള്‍ വീണ്ടും കളിക്കാന്‍ ഓടും. പഠിക്കാന്‍ നിര്‍ബന്ധിച്ചില്ലെങ്കില്‍ അവള്‍ ഇരിക്കില്ല. തോഷി വീഡിയോയെക്കുറിച്ച് പ്രതികരിച്ചു.ഞങ്ങളുടെ കുട്ടിയെക്കുറിച്ച് വിരാടിനോ ശിഖര്‍ ധവാനോ ഒന്നുമറിയില്ല. കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് അവര്‍ വീഡിയോ പ്രചരിപ്പിച്ചത്. ഹയ എത്ര മാറിയിരിക്കുന്നുവെന്ന് സഹോദരനെയും ഭര്‍ത്താവിനെയും കാണിക്കാനാണ് കുട്ടിയുടെ അമ്മ വീഡിയോ എടുത്തതെന്നും തോഷി വിശദീകരണം നല്‍കി.

Independance day wish from my jaanam baby JAI HIND

A post shared by Sharib Sabri (@sharibsabri) on

കൃത്യമായി പഠിക്കേണ്ടത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്.ഒന്നരമിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാത്രം ആസ്പദമാക്കി ആരും ഒന്നും വിലയിരുത്തത്. ഈ ചെറിയ വീഡിയോ കണ്ട് അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹവും അളക്കാന്‍ സാധിക്കില്ലെന്നും തോഷി പറയുന്നു.