അങ്ങനെയങ്ങ് പോകാനാവില്ലല്ലോ; അണ്ടര്‍ടേക്കര്‍ ഇടിക്കൂടിനെ പ്രകമ്പനം കൊള്ളിക്കാന്‍ വീണ്ടും വരുന്നു  

August 11, 2017, 1:05 pm
 അങ്ങനെയങ്ങ് പോകാനാവില്ലല്ലോ; അണ്ടര്‍ടേക്കര്‍ ഇടിക്കൂടിനെ പ്രകമ്പനം കൊള്ളിക്കാന്‍ വീണ്ടും വരുന്നു  
Sport News

ഡബ്ലു ഡബ്ലു ഇ ഇതിഹാസം മാര്‍ക്ക് കലാവേ എന്ന അണ്ടര്‍ടേക്കര്‍ വീണ്ടും തിരിച്ചു വരുന്നു. റസ്സല്‍മാനിയ 33ല്‍ റോമന്‍ റെയിന്‍സില്‍ നിന്ന് തോല്‍വി ഏറ്റു വാങ്ങിയതിന് തൊട്ടു പിന്നാലൊണ് അണ്ടര്‍ടേക്കര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അണ്ടര്‍ടേക്കര്‍ വീണ്ടും വരുന്നു.

ദീര്‍ഘ കാലത്തേക്ക് റസ്സല്‍മാനിയയില്‍ പങ്കെടുക്കാനല്ല. റസ്സല്‍മാനിയയിലെ തന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണ് അണ്ടര്‍ടേക്കര്‍ ഏറ്റു വാങ്ങിയത്. ആ തോല്‍വി തനിക്ക് സമ്മാനിച്ച റോമന്‍ റെയിന്‍സുമായി വീണ്ടുമൊന്ന് മുട്ടാനാണ് അണ്ടര്‍ടേക്കറുടെ വരവ്. ഈ മത്സരം കഴിഞ്ഞാല്‍ വീണ്ടും വിശ്രമത്തിലേക്ക് അണ്ടര്‍ടേക്കര്‍ മടങ്ങും.

തുടര്‍ച്ചയായി 23 മത്സരങ്ങള്‍ റസ്സല്‍മാനിയയില്‍ അണ്ടര്‍ടേക്കര്‍ വിജയിച്ചിട്ടുണ്ട്. ആദ്യമായി പരാജയപ്പെടുന്നത് 2014ല്‍ റസ്സല്‍മാനിയ 30ല്‍ ബ്രോക്ക് ലെസ്നറിനോടാണ്.