ട്രാക്കിലെ അവസാനലാപ്പില്‍ ബോള്‍ട്ടിന്റെ കണ്ണീര്‍; 4-100 മീറ്റര്‍ റിലെയില്‍ വേഗരാജാവിന് പേശിവലിവ്; കുഴഞ്ഞുവീണു; ബ്രിട്ടന് സ്വര്‍ണം

August 13, 2017, 7:35 am

ട്രാക്കിലെ അവസാനലാപ്പില്‍ ബോള്‍ട്ടിന്റെ കണ്ണീര്‍; 4-100 മീറ്റര്‍ റിലെയില്‍ വേഗരാജാവിന് പേശിവലിവ്; കുഴഞ്ഞുവീണു; ബ്രിട്ടന് സ്വര്‍ണം
Sport News

ലണ്ടന്‍: അവസാന മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് കണ്ണീരോടെ മടക്കം. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 4-100 മീറ്റര്‍ റിലെയില്‍ അവസാന ലാപ്പിലോടിയ ഉസൈന്‍ ബോള്‍ട്ട് പേശിവലിവിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനാവാതെ ട്രാക്കില്‍ കുഴഞ്ഞുവീണു. ട്രാക്കില്‍ വേദനകൊണ്ട് ഞൊണ്ടിഞൊണ്ടി ചാടുകയായിരുന്നു ഉസൈന്‍ ബോള്‍ട്ടിന്റെ അസാന്നിധ്യത്തില്‍ ആതിഥേയരായ ബ്രിട്ടണ്‍ സ്വര്‍ണം കരസ്ഥമാക്കി. 37.47 സെക്കന്‍ഡിലാണ് ബ്രിട്ടന്റെ നേട്ടം. 100 മീറ്ററിലെ സ്വര്‍ണവും വെളളിയും മെഡല്‍ ജേതാക്കളെ അണിനിരത്തിയ അമേരിക്ക വെളളിയും ജപ്പാന്‍ വെങ്കലവും നേടി. അവസാന മത്സരങ്ങള്‍ക്ക് ഇറങ്ങിയ ഉസൈന്‍ ബോള്‍ട്ടിന് ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നും ആകെ നേടാനായത് 100 മീറ്ററില്‍ ലഭിച്ച വെങ്കലം മാത്രമാണ്.

വീഡിയോ കാണാം

മത്സരം തുടങ്ങി അവസാനലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ ജമൈക്കന്‍ ടീം മൂന്നാംസ്ഥാനത്തായിരുന്നു. ബ്രിട്ടനും അമേരിക്കയുമായിരുന്നു ജമൈക്കന്‍ ടീമിന് വെല്ലുവിളി ഉയര്‍ത്തി ഓടിയിരുന്നതും. ബാറ്റണുമായി അല്‍പ്പദൂരം കുതിച്ചതോടെ പേശിവേദനയെ തുടര്‍ന്ന് നിസഹായനായി ട്രാക്കിലേക്ക് വീഴുകയായിരുന്നു ബോള്‍ട്ട്. 

നേരത്തെ ബോള്‍ട്ടിന്റെ മികവിലായിരുന്നു ജമൈക്ക ഫൈനലില്‍ കടന്നത്. സെമിഫൈനല്‍ ഹീറ്റ്‌സില്‍ അവസാന ലാപ്പ് ഓടിയ ബോള്‍ട്ട് ടീമിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഓടി വിജയത്തിലെത്തിക്കുകയായിരുന്നു. ലോകം കാത്തിരുന്ന ഇതിഹാസതാരത്തിന് കണ്ണീരില്‍ കുതിര്‍ന്ന മടക്കമായിരുന്നു ലണ്ടനില്‍ കാലം കാത്തുവെച്ചിരുന്നത്.