മത്സര ട്രാക്കില്‍ സ്പൈക്കണിയാന്‍ ബോള്‍ട്ട് ഇന്നുകൂടി; ലണ്ടനില്‍ റിലേയില്‍ കരിയറിലെ അവസാന മത്സരത്തിന് ഇതിഹാസം 

August 12, 2017, 3:45 pm
മത്സര ട്രാക്കില്‍ സ്പൈക്കണിയാന്‍ ബോള്‍ട്ട് ഇന്നുകൂടി; ലണ്ടനില്‍ റിലേയില്‍ കരിയറിലെ അവസാന മത്സരത്തിന് ഇതിഹാസം 
Sport News

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഇന്ന് അത്‌ലറ്റിക്‌സ് ട്രാക്കിനോട് വിടപറയും. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കക്കുവേണ്ടി 100 മീറ്റര്‍ റിലേയിലാണ് ബോള്‍ട്ടിന്റെ അവസാന മത്സരം.ഫൈനലിലേക്ക് യോഗ്യത നേടിയ ബോള്‍ട്ടിന്റെ അവസാന മത്സരം ഇന്ത്യന്‍ സമയം രാത്രി 2.20നാണ്.

4 ഗുണം 400 മീറ്റര്‍ റിലേയിലാണ് ബോള്‍ട്ടിന്റെ കലാശ പോരാട്ടം. ലോകചാമ്പ്യന്‍ഷിപ്പില്‍ നൂറു മീറ്ററില്‍ ഒന്നാമതെത്തിയ അമേരിക്കയുടെ ഗാറ്റ്‌ലിനും കോള്‍മാനും ഒന്നിക്കുന്ന അമേരിക്കന്‍ താരനിരയാണ് ബോള്‍ട്ടിന്റെ പ്രധാന എതിരാളി.

ബെയ്ജിങില്‍ നിന്നുളള ഈ ഓട്ടക്കാരന്‍ തനിനിറം കാട്ടിയത് ബെയ്ജിങ് ഒളിമ്പിക്‌സിലാണ്. മൂന്ന് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ബെയ്ജിങ് ഒളിമ്പിക്‌സില്‍ ബോള്‍ട്ട് തന്റെ വരവറിയിച്ചത്. 100,200 മീറ്ററിലും 4ഗുണം400 മീറ്റര്‍ റിലേയിലുമായിരുന്നു റെക്കോര്‍ഡ്. പിന്നീട് റിലേ ടീമംഗം കാര്‍ട്ടര്‍ മരുന്നടിക്ക് പിടിയിലായപ്പോള്‍ റിലേയിലെ സ്വര്‍ണം തിരിച്ചു നല്‍കേണ്ടി വന്നു. ബെയ്ജിങിലെ നേട്ടം പിന്നീട് ലണ്ടന്‍, റിയോ ഒളിമ്പിക്‌സുകളിലും ബോള്‍ട്ട് ആവര്‍ത്തിച്ചു. മൂന്ന് ഒളിമ്പിക്‌സുകളില്‍ നീന്ന് എട്ടു സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 11 സ്വര്‍ണ്ണവുമാണ് ബോള്‍ട്ടിന്റെ സമ്പാദ്യം.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇതിഹാസത്തെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനാണ് ഒന്നാമതായത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി നേടിയത്. ഒന്നാമതെത്തിയ ഗാട്‌ലിന്‍ 9.92 സെക്കന്റാണ് കുറിച്ചത്. കോള്‍മാന്‍ 9.94 സെക്കന്റ് കുറിച്ചു. 9.95 സെക്കന്റായിരുന്നു ബോള്‍ട്ടിന്റെ സമയം. മോശം തുടക്കമാണ് ഒരു പതിറ്റാണ്ടോളം സ്പ്രിന്റ് രാജാവായിരുന്ന ജമൈക്കന്‍ താരത്തിന് വിടവാങ്ങല്‍ മത്സരത്തിലെ സ്വര്‍ണം നഷ്ടമാക്കിയത്.