ലങ്കാ ദഹനത്തിന്റെ ബാക്കി  സ്വിമ്മിങ് പൂളില്‍; പരമ്പര നേട്ടത്തിന്റെ ആഹ്ലാദത്തില്‍ കോഹ്ലിയും പിള്ളേരും

August 8, 2017, 11:00 am
ലങ്കാ ദഹനത്തിന്റെ ബാക്കി  സ്വിമ്മിങ് പൂളില്‍; പരമ്പര നേട്ടത്തിന്റെ ആഹ്ലാദത്തില്‍ കോഹ്ലിയും പിള്ളേരും
Sport News

ലങ്കാ ദഹനത്തിന്റെ ആഘോഷം സ്വിമ്മിങ് പൂളില്‍. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര അനായാസം നേടിയതിന് പിന്നാലെയായിരുന്നു ടീം ഇന്ത്യയുടെ വിജയാഘോഷം. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് നേടിയാണ് ഇന്ത്യ പരമ്പര നേടിയത്. മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഒരു ദിവസം ശേഷിക്കെ ഇന്നിങ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ടീം ഇന്ത്യയുടെ ആഘോഷം ഔദ്യോഗിക ഫെയ്സ്ബുക്കില്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ആര്‍മാദിക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാം.

രണ്ടാം ടെസ്റ്റ് ഉറപ്പിച്ചതിന് ശേഷം വിരാട് കേഹ്ലിയുടെയും ബോയ്സിന്റെയും ആഹ്ലാദം എന്നായിരുന്നു വീഡിയോയുടെ തലവാചകം.

116.5 ഓവറില്‍ കളി പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം വേഗത്തിലാക്കിയത്. 152 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇടം കൈ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് രണ്ടാം ടെസ്റ്റില്‌‍ ലങ്കയുടെ അന്തകനായി തീര്‍ന്നത്. 132 റണ്‍സ് വഴങ്ങി ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും 32 റണ്‍സ് കൊടുത്ത് 2 വിക്കറ്റെടുത്ത ഹാര്‍ദിക് പാഡ്യേയും വിജയത്തിന് ആക്കം കൂട്ടി. ഉമേഷ് യാദവ് ഒരു വിക്കറ്റുമെടുത്തു. രണ്ടാം ടെസ്റ്റില്‍ 7 വിക്കറ്റും ആദ്യ ഇന്നിങ്സില്‍ 70 റണ്‍സുമെടുത്ത ജഡേജയായിരുന്നു കളിയിലെ കേമന്‍.

പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട് . 2015ല്‍ ശ്രീലങ്കയില്‍ നടന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് നഷ്ടമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയെ മൂന്നാം ടെസ്റ്റിലും തളച്ച് ക്ലീന്‍ സ്വീപ് നേടാനാകുമെന്ന കണക്കൂക്കൂട്ടലിലാണ് ടീം ഇന്ത്യ.