പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍; ഇനി പോരാട്ടം ഒകുഹരയുമായി; സൈന സെമിയില്‍ നിരാശപ്പെടുത്തി; വെങ്കലത്തോടെ മടക്കം

August 27, 2017, 7:14 am

പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍; ഇനി പോരാട്ടം ഒകുഹരയുമായി; സൈന സെമിയില്‍ നിരാശപ്പെടുത്തി; വെങ്കലത്തോടെ മടക്കം
Sport News

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് പി.വി സിന്ധു ഫൈനലില്‍. ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനലിലേക്കുളള കുതിപ്പ്. ആകെ 48 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു യുഫെയിയെ തോല്‍പ്പിച്ചത്. ആദ്യഗെയിമില്‍ സ്‌കോര്‍ 8-8 വരെ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുകയായിരുന്നു.

സെമിയില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹരയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. 2013ലും 2014ലും സിന്ധു ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ഒളിമ്പിക്‌സില്‍ വെളളിമെഡല്‍ നേട്ടം കുറിച്ച സിന്ധു ആദ്യമായിട്ടാണ് ലോകചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലിലെ എതിരാളിയായ ഒകുഹരിയുമായി നേരത്തെ ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണ സിന്ധുവും മൂന്നുതവണ ഒകുഹരിയുമാണ് വിജയിച്ചത്.

സെമിയില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ട സൈന നെഹ്‌വാള്‍ ജപ്പാന്‍ താരം നൊസോമി ഒകുഹരിയുടെ പോരാട്ടത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. മത്സരത്തില്‍ തോറ്റെങ്കിലും സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിക്കും. ഒന്നാം ഗെയിം വളരെ എളുപ്പം നേടിയ സൈനയുടെ കൈയില്‍ നിന്നും പിന്നീട് മത്സരം പിടിവിട്ടുപോകുകയായിരുന്നു. ഒരു മണിക്കൂറും 14 മിനിറ്റും നീണ്ടു നിന്ന മത്സരത്തിലെ സ്‌കോര്‍നില 21-12,17-21,10-21 ഇപ്രകാരമാണ്.