ദേശീയ ഗുസ്തി താരം ഷോക്കേറ്റ് മരിച്ചു; അപകടം സ്റ്റേഡിയത്തിലെ വെളളക്കെട്ട് നീക്കുന്നതിനിടെ 

August 10, 2017, 11:19 am
ദേശീയ ഗുസ്തി താരം ഷോക്കേറ്റ് മരിച്ചു; അപകടം സ്റ്റേഡിയത്തിലെ വെളളക്കെട്ട് നീക്കുന്നതിനിടെ 
Sport News
Sport News
ദേശീയ ഗുസ്തി താരം ഷോക്കേറ്റ് മരിച്ചു; അപകടം സ്റ്റേഡിയത്തിലെ വെളളക്കെട്ട് നീക്കുന്നതിനിടെ 

ദേശീയ ഗുസ്തി താരം ഷോക്കേറ്റ് മരിച്ചു; അപകടം സ്റ്റേഡിയത്തിലെ വെളളക്കെട്ട് നീക്കുന്നതിനിടെ 

റാഞ്ചിയിലെ ജയ്പാല്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ഗുസ്തി ദേശീയ താരം വിശാല്‍ കുമാര്‍ വര്‍മ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്റ്റേഡിയത്തില്‍ കെട്ടികിടക്കുന്ന വെളളം ഒഴുക്കി കളയുന്നതിനിടെയാണ് വിശാല്‍ കുമാറിന് വൈദ്യുതാഘാതമേറ്റത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. ജാര്‍ഖണ്ഡ് സ്റ്റേറ്റ് റെസ്‌ലിങ് അസോസിയേഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിലായിരുന്നു അപകടം.

സ്റ്റേഡിയത്തില്‍ ബോധരഹിതനായി കിടന്ന വിശാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തെ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു. 2005 ലാണ് വിശാല്‍ പ്രൊഫഷണല്‍ ഗുസ്തിയിലെത്തിയത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. 1978 ല്‍ പണിതീര്‍ത്ത സ്റ്റേഡിയത്തില്‍ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴ മൂലം വെള്ളക്കെട്ട് രൂപപെടുകയായിരുന്നു.

വിശാലിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബത്തിന് അടിയന്തിര ധനസഹായമായി ഒരു ലക്ഷം രൂപ അനുവിദിച്ചിട്ടുണ്ടെന്നും ജാര്‍ഖണ്ഡ് റെസലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോല നാഥ് സിങ് പ്രതികരിച്ചു.