ഒരു ലക്ഷത്തി എഴുപത്തി മൂവായിരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായി അഞ്ചു വയസുകാരന്‍

October 27, 2015, 11:18 pm
ഒരു ലക്ഷത്തി എഴുപത്തി മൂവായിരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായി അഞ്ചു വയസുകാരന്‍
STORY PLUS
STORY PLUS
ഒരു ലക്ഷത്തി എഴുപത്തി മൂവായിരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായി അഞ്ചു വയസുകാരന്‍

ഒരു ലക്ഷത്തി എഴുപത്തി മൂവായിരം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായി അഞ്ചു വയസുകാരന്‍

ആയിരം ഫോളോവേഴ്‌സിനെ കിട്ടാന്‍ പാടു പെടുന്ന ഇന്‍സ്റ്റാഗ്രാം ഉപ ഭോക്താക്കള്‍ക്കൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഹോക്കെയ് എന്ന അഞ്ചു വയസുകാരനുള്ളത് ഒരു ലക്ഷത്തി എഴുപത്തി മൂവായിരം ഫോളോവേഴ്‌സ്. റോളിംഗ് സ്്‌റ്റോണ്‍ മാഗസിന്റെ കണക്കു പ്രകാരം എക്കാലത്തെയും ഏറ്റവും മികച്ച 40 ാമത്തെ ഇന്‍സ്റ്റാഗ്രാം അക്കൊണ്ടെന്ന ഖ്യാതിയും, തീര്‍ന്നില്ല നാഷണല്‍ ജ്യോഗ്രഫിക്കില്‍ ഫോട്ടോ പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളും ഹോക്കെയ് തന്നെ.

നാഷണല്‍ ജ്യോഗ്രാഫിക്കില്‍ ഫോട്ടോഗ്രാഫറാണ് ഹോക്കെയുടെ പിതാവ് ആരോണ്‍. മകന്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രമെടുത്തു പഠിക്കാതിരിക്കാന്‍ നാലാം വയസിലാണ് ആരോണ്‍ ഹോക്കെയ്ക്ക ആദ്യത്തെ കാമറ വാങ്ങി നല്‍കുന്നത്.

വടക്കന്‍ അമേരിക്കയിലെ സാല്‍വേഷന്‍ പര്‍വതാരോഹണവും തുടര്‍ന്നുള്ള സഞ്ചാരങ്ങളുമാണ് ഹോക്കെയുടെ ജീവിതം മാറ്റിയത്. യാത്രകളില്‍ ഹോക്കെയ് എടുത്ത ഫോട്ടോകള്‍ ആരോണ്‍ മുടങ്ങാതെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ഇതു വഴിയാണ് ഹോക്കെയ്ക്ക് വന്‍ ആരാധക പിന്തുണ് ലഭിച്ചത്.

തന്റെ ഫോട്ടോകള്‍ 'കൗബോയ്‌സ് ഇന്ത്യന്‍സ് ഹോബോസ് ഗാംബ്ലേഴ്‌സേ് പാട്രിയോര്‍ട്‌സ് ടൂറിസ്റ്റ്‌സ് ആന്റ് സണ്‍ സെറ്റ്' ന്ന പേരില്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഹോക്കെയ്. ഇതിനു വേണ്ടി 35,000 ഡോളര്‍ ലക്ഷ്യമിട്ടിറങ്ങിയ കാമ്പയിന്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച അവസാനിച്ചു. 874 പേരില്‍ നിന്നായി 47,000 ഡോളറാണ് കാമ്പയിന്‍ അവസാനിച്ചപ്പോള്‍ പുസ്തകം ഇറക്കാനായി ലഭിച്ചത്.