കാഴ്ച്ചയില്ലെങ്കിലെന്ത്, കയ്യില്ലെങ്കിലെന്ത്, സ്വപ്‌നം മതിയല്ലോ!; തരിശുഭൂമിയെ പൂങ്കാവനമാക്കിയ ഈ സുഹൃത്തുക്കള്‍ നിങ്ങളുടെ മിഴികള്‍ നിറക്കും

May 15, 2016, 5:20 pm
കാഴ്ച്ചയില്ലെങ്കിലെന്ത്, കയ്യില്ലെങ്കിലെന്ത്, സ്വപ്‌നം മതിയല്ലോ!; തരിശുഭൂമിയെ പൂങ്കാവനമാക്കിയ ഈ സുഹൃത്തുക്കള്‍ നിങ്ങളുടെ മിഴികള്‍ നിറക്കും
STORY PLUS

വര്‍ഷങ്ങളായി തരിശുഭൂമിയായിരുന്ന മധ്യ ചൈനയിലെ യേ നദീതീരം ഇന്ന് ഒരു പൂങ്കാവനമായിരിക്കുന്നു. 12,000ത്തോളം മരങ്ങളാണ് ഇവടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ മരങ്ങള്‍ നനക്കാന്‍ നദിയില്‍ നിന്നും ചെറുകനാലുകളുമുണ്ട്. പ്രദേശത്തെ തരിശുഭൂമിയെ പച്ചപ്പിലേക്ക് നയിച്ചത് രണ്ട് പേരുടെ കഠിനധ്വാനമാണ്.

അസാധാരണമായ രണ്ട് വ്യക്തികളെന്നാണ് അവരെക്കുറിച്ച് പറയേണ്ടത്. കാരണം ജിവിതത്തോട് പൊരുതിയാണ് ഇവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രകൃതിയെ പരിപാലിക്കുന്നത്. ഒരാള്‍ ജന്മനാ അന്ധനാണ്. ഒരാള്‍ കൈകളുമില്ല. പരിമിതികള്‍ ഒട്ടനവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ മരംവെപ്പ് തുടര്‍ന്നുപോരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരീരിക വൈകല്യങ്ങള്‍ മൂലം ജോലി ലഭിക്കാതെ അലയുന്നതിനിടെയാണ് ജിയാ ഹായ്‌സിയയും ജിയാ വെന്‍കിയും കണ്ടുമുട്ടിയത്. ഒരുകാര്യത്തില്‍ ഇരുവര്‍ക്കും ഒരേ മനസ്സായിരുന്നു-'പ്രകൃതിയെ പരിപാലിക്കണം'. അതുകൊണ്ടുതന്നെ മേഖലയിലെ ഒരു തരിശുഭൂമി ഇരുവരും പാട്ടത്തിനെടുത്ത് മരംവെപ്പ് തുടങ്ങി.

രാവിലെ ഏഴ് മണിക്ക് ഭൂമിയിലേക്കിറങ്ങും. ഒരു ചുറ്റികയും ഇരുമ്പു കോരിയും ഉപയോഗിച്ചാണ് മരംനടല്‍. തൈകള്‍ വാങ്ങാന്‍ ആവശ്യമായ പണമില്ലാത്തതിനാല്‍ മരച്ചില്ലകള്‍ തന്നെ ആശ്രയം. മരച്ചില്ല ഒടിക്കലും നടലും ഇരുവരേയും സംബന്ധിച്ച് അത്ര എളുപ്പം സാധിക്കുന്ന കാര്യങ്ങളല്ല. കാഴ്ച്ചവൈകല്യമുള്ള ഹാക്‌സിയ ആണ് മരത്തില്‍ കയറുന്നതും മരചില്ല നടുന്നത്. മരങ്ങള്‍ നനക്കേണ്ട ജോലി വെന്‍കിയും നിര്‍വഹിക്കും.

'ഞാനാണ് വെന്‍കിയുടെ കൈ. എനിക്ക് കാഴ്ച്ച നല്‍കുന്നത് ഹാക്‌സിയയും.'- ഹാക്‌സിയ പറയുന്നു.