ബിബിസിയുടെ നൂറു വനിതകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള ഏഴു പേരെ നിങ്ങള്‍ക്ക് അറിയാമോ ?

November 23, 2015, 4:04 pm
ബിബിസിയുടെ നൂറു വനിതകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള ഏഴു പേരെ നിങ്ങള്‍ക്ക് അറിയാമോ ?
STORY PLUS
STORY PLUS
ബിബിസിയുടെ നൂറു വനിതകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള ഏഴു പേരെ നിങ്ങള്‍ക്ക് അറിയാമോ ?

ബിബിസിയുടെ നൂറു വനിതകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള ഏഴു പേരെ നിങ്ങള്‍ക്ക് അറിയാമോ ?

സ്വപ്രയത്‌നം കൊണ്ട് ലോകത്തിന്റെ നെറുകയില്‍ എത്തിയ നൂറു വനിതകളുടെ പട്ടിക എല്ലാ വര്‍ഷത്തിലും ബിബിസി പുറത്തിറക്കാറുണ്ട്. രാഷ്ട്രീയം, ശാസ്ത്രം, വിനോദം തുടങ്ങി നിരവധി മേഖലകളില്‍നിന്നാണ് ബിബിസി തങ്ങളുടെ പട്ടികയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത്. പട്ടികയ്ക്ക് ബിബിസി ആധാരമാക്കുന്നത് പോപ്പുലാരിറ്റിയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമാണോ എന്നതാണ്.

കഴിഞ്ഞ ബുധനാഴ്ച്ച ബിബിസി പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഏഴ് വനിതകളാണ് ഇടം നേടിയത്.


1. ആഷാ ഭോസ്‌ലെ

82കാരിയായ ആഷാ ബോസ്‌ലെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രശസ്തയായ ഗായികയാണ്. 1943 മുതല്‍ ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടി ഇവര്‍ പാടി തുടങ്ങിയതാണ്. ആയിരത്തില്‍ അധികം പാട്ടുകള്‍ ആഷാ ഭോസ്‌ലെ പാടിയിട്ടുണ്ട്.

2. സാനിയ മിര്‍സ

സാനിയ മിര്‍സ ആരാണെന്ന് ഇന്ത്യക്കാര്‍ക്കു പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ടെന്നീസ് സിംഗിള്‍സിലും ഡബിള്‍സിലും നേട്ടങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള സാനിയ ഇന്ത്യയില്‍നിന്ന് ഈ നേട്ടങ്ങള്‍ കൊയ്ത ആദ്യ ഇന്ത്യന്‍ വനിതയാണ്.

3. കാമിനി കൗഷല്‍

88കാരിയായ കാമിനി ടെലിവിഷന്‍ സിനിമാ രംഗത്ത് അതിപ്രശസ്തയാണ്. നൂറില്‍ ഏറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കാമിനി ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. 1946ല്‍ നീച്ചാനഗര്‍ എന്ന സിനിമയിലെ അഭിനയത്തിന് കാമിനിക്ക് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാം അവാര്‍ഡ് ലഭിച്ചിരുന്നു.

4. മുംതാസ് ഷെയ്ക്

റൈറ്റ് ടു പീ ആക്ടിവിസ്റ്റാണ് മുംതാസ്. റൈറ്റ് ടു പീ നെറ്റുവര്‍ക്ക് ഉപയോഗപ്പെടുത്തി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു വരികയാണ് മുംതാസ് ഷെയ്ക്. മുംബൈയില്‍ മാത്രം സ്ത്രീകള്‍ക്കായി മുംതാസ് 96 ടോയ്‌ലറ്റുകള്‍ പണികഴിപ്പിച്ചു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് സ്ത്രീകള്‍ക്ക് സൗജന്യമായി ടോയിലെറ്റുകള്‍ ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് മുംതാസ് പ്രവര്‍ത്തിക്കുന്നത്.

5 റിംപി കുമാരി

രാജസ്ഥാനിലെ ഒരു കര്‍ഷക സ്ത്രീയാണ് റിംപി. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അനാഥമായ 32 ഏക്കര്‍ കൃഷിസ്ഥലം ഏറ്റെടുത്ത് കൃഷിപ്പണി ആരംഭിച്ചു. ഇപ്പോള്‍ സഹോദരിയുമൊത്ത് കൃഷിസ്ഥലത്ത് പണിയെടുക്കുകയും നോക്കി നടത്തുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ മുഖമുദ്രയാണ് റിംപി.

6. സ്മൃതി നാഗ്പാല്‍

ഭിന്ന ശേഷിയുള്ള ആളുകളുടെ ഉന്നമനത്തിനായി സ്വയം അര്‍പ്പിച്ചിരിക്കുന്ന ജീവിതമാണ് സ്മൃതിയുടേത്. സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെറ്ററായിരുന്നു സ്മൃതി കേള്‍വി ശക്തിയില്ലാത്ത ആളുകളുടെ ദുരിതം കണ്ട് മനംമടുത്ത് അവരെ സഹായിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അതുല്യകല എന്നൊരു സംഘടന സ്മൃതി നടത്തുന്നുണ്ട്. ഇവിടെ വില്‍ക്കുന്നത് കേള്‍വി ശക്തി ഇല്ലാത്ത ആളുകള്‍ ഡിസൈന്‍ ചെയ്യുന്ന ഉത്പന്നങ്ങളാണ്.

7. കനികാ ടെക്‌രിവാള്‍

ജെറ്റ്‌സെറ്റ്‌ഗോ യുടെ സ്ഥാപകയാണ് 27 വയസ്സുകാരിയായ കനിക. പ്രൈവറ്റ് ജെറ്റുകള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമുള്ള ഇന്ത്യയിലെ ഏക മാര്‍ക്കറ്റ്‌പ്ലേസാണിത്. ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബിസിനസ് ട്രിപ്പ് തുടങ്ങിയ ഇവന്റുകള്‍ക്ക് കനികയുടെ കമ്പനി പ്രൈവറ്റ് ജെറ്റുകളും ഹെലികോപ്റ്ററുകളും മറ്റും വാടകയ്ക്ക് നല്‍കും. 20 ാം വയസ്സില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ച കനിക തളരാതെ പോരാടി.