പരാജയങ്ങളെ വിജയങ്ങളാക്കിയ അസാധാരണ വ്യക്തിത്വങ്ങള്‍

July 18, 2015, 12:27 pm
STORY PLUS
STORY PLUS

പരാജയങ്ങളെ വിജയങ്ങളാക്കിയ അസാധാരണ വ്യക്തിത്വങ്ങള്‍

വിജയത്തിലേക്കുള്ള വഴി വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയില്‍ പ്രതിസന്ധികള്‍ നേരിടാത്ത ഒരാള്‍ പോലും കാണില്ല. വിജയിക്കുക എന്നത് അത്ര എളുപ്പം സാധ്യമാകുന്ന ഒരു സംഗതിയല്ല. എപ്പോഴും ഭാഗ്യം തുണച്ചെന്നും വരില്ല. അതുകൊണ്ട് സ്വയം പ്രോത്സാഹിപ്പിച്ച്, വീഴ്ച്ചയില്‍നിന്ന് എഴുനേറ്റ് മുന്നോട്ടു നീങ്ങിയാല്‍ മാത്രമെ വിജയത്തിന്റെ പടവുകള്‍ ചവിട്ടാന്‍ സാധിക്കു. ലോകത്തിലെ ഏറ്റവും വിജയകരമായ ജീവിതം നയിച്ച ആളുകളെ പട്ടിക എടുത്തു നോക്കിയാല്‍, അവരൊക്കെ ഒരിക്കല്‍ തോല്‍വിയുടെ കയ്പ് അനുഭവിച്ചിട്ടുള്ളവരാകും. എന്നാല്‍, തോല്‍വിയില്‍ തളരാതെ അവര്‍ പിടിച്ചുനിന്നു പ്രതിബന്ധങ്ങളെ അവര്‍ തള്ളിമാറ്റി.

ജീവിതത്തില്‍ പരാജയം രുചച്ചിട്ടും വിട്ടുകൊടുക്കാതെ പോരാടി തിരികെ എത്തി വിജയം കൊയ്ത് 11 വ്യക്തിത്വങ്ങള്‍

1 - വാള്‍ട്ട് ഡിസ്‌നി

മിക്കി മൗസിന്റെ സൃഷ്ടാവാണ് വാള്‍ട്ട് ഡിസ്‌നി. കരിയറിന്റെ തുടക്കത്തില്‍ സര്‍ഗ്ഗശേഷി (ക്രിയേറ്റിവിറ്റി) കുറവാണെന്ന കാരണത്താല്‍ ഒരു പത്രസ്ഥാപനത്തില്‍നിന്ന് പുറത്താക്കി. ജീവിതത്തിലുണ്ടായ ഈ തിരസ്‌ക്കരണത്തില്‍ മനംനൊന്തിരിക്കാതെ, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി, മിക്കി മൗസ് തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അദ്ദേഹം ലോകപ്രശസ്തനായി

2 - സ്റ്റീവ് ജോബ്‌സ്

ആപ്പിളിന്റെ സ്ഥാപകന്‍, ഐഫോണ്‍, ഐപോഡ്, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളുടെ സൃഷ്ടാവ്. സ്വന്തം മാതാപിതാക്കള്‍ ഉപേക്ഷിച്ച സ്റ്റീവിനെ ദത്തെടുത്താണ് വളര്‍ത്തിയത്. ഒരിക്കല്‍ സ്വന്തം കമ്പനിയില്‍നിന്ന് തന്നെ സ്റ്റീവിനെ പുറത്താക്കി. ഇന്ന് അറിയപ്പെടുന്നത് ഡിജിറ്റല്‍ റെവല്യൂഷന്റെ പിതാവ് എന്നാണ്.

3 - സ്റ്റീവന്‍ സ്പില്‍ബര്‍ഗ്

ഇടി, ജുറാസിക് പാര്‍ത്ത്, ലിങ്കണ്‍ തുടങ്ങിയ വിഖ്യാത ഹോളിവുഡ് സിനിമകളുടെ സൃഷ്ടാവ്. ഇന്ന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ ആരും അദ്ദേഹത്തെ വിശ്വസിച്ചിരുന്നില്ല.

4 - ഹെന്റി ഫോര്‍ഡ്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന് തിരിതെളിച്ച അദ്ദേഹത്തിന്റെ ആദ്യത്തെ എല്ലാ ബിസിനസുകളും തകര്‍ന്നു. തകര്‍ന്ന വ്യവസായങ്ങളും കടവും അദ്ദേഹത്തെ തളര്‍ത്തിയില്ല. പിന്നീടാണ് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കമ്പനികളില്‍ ഒന്നായ ഫോര്‍ഡ് അദ്ദേഹം വികസിപ്പിച്ചത്.

5 - ഏബ്രഹാം ലിങ്കണ്‍

അമേരിക്കയുടെ 16ാമത്തെ പ്രസിഡന്റ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ പ്രസിഡന്റ്. തുടക്കത്തില്‍ പട്ടാളത്തിലായിരുന്നു ജോലി, അവിടെ തരംതാഴ്ത്തപ്പെട്ടു. ബിസിനസില്‍ ഇറങ്ങി - അവിടെയും പരാജയം - പിന്നീട് രാഷ്ട്രീയത്തില്‍ ഇറങ്ങി, തെരഞ്ഞെടുപ്പില്‍ മത്സരിച്ചു - അവിടെയും തുടര്‍ച്ചയായ പരാജയങ്ങള്‍. ഏതൊരാളെയും തളര്‍ത്തി കളയുന്ന ജീവിത സാഹചര്യത്തിലും ഒട്ടും മടിച്ചുനില്‍ക്കാതെ മുന്നില്‍നിന്ന് ജീവിതം നയിച്ച പോരാളി.

6 - ജെ കെ റൗളിംഗ്

ഹാരി പോട്ടര്‍ കഥകളുടെ രചയിതാവ്. ദാരിദ്ര്യത്തിന്റെ ലോകത്ത്‌നിന്ന് സമ്പന്നതയിലേക്ക് കാലെടുത്ത് വെച്ച സ്ത്രീ. ദാരിദ്ര്യകാലത്ത് മകനുമായി ജീവിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു അവര്‍. ആദ്യ ഹാരിപോട്ടര്‍ ബുക്ക് എഴുതുമ്പോള്‍ റൗളിംഗ് ജീവിച്ചിരുന്നത് സര്‍ക്കാര്‍ നല്‍കിയിരുന്ന വെല്‍ഫെയര്‍ ഫണ്ട് കൊണ്ടായിരുന്നു. ഇന്ന് ബ്രിട്ടണിലെ അതി സമ്പന്നരില്‍ ഒരാളാണ് റൗളിംഗ്.

7 - അമിതാഭ് ബച്ചന്‍

പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് അമിതാഭ് ബച്ചന്‍. ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രതിഭയുള്ള നടന്മാരില്‍ ഒരാള്‍. സിനിമയിലേക്കുള്ള അരങ്ങേറ്റം അമിതാഭിന് കയ്‌പേറിയ അനുഭവങ്ങളായിരുന്നു നല്‍കിയത്. ആദ്യ 12 സിനിമകളും പരാജയം. സിനിമയില്‍ എത്തിയശേഷം തുടങ്ങിയ ബിസിനസ് പരാജയം.