കാണണം കാലുകൊണ്ടെഴുതിയ ഈ വിജയഗാഥ; പന്ത്രണ്ടാം ക്ലാസില്‍ 71 ശതമാനം മാര്‍ക്ക്

May 22, 2016, 9:39 am
കാണണം കാലുകൊണ്ടെഴുതിയ ഈ വിജയഗാഥ; പന്ത്രണ്ടാം ക്ലാസില്‍ 71 ശതമാനം മാര്‍ക്ക്
STORY PLUS
STORY PLUS
കാണണം കാലുകൊണ്ടെഴുതിയ ഈ വിജയഗാഥ; പന്ത്രണ്ടാം ക്ലാസില്‍ 71 ശതമാനം മാര്‍ക്ക്

കാണണം കാലുകൊണ്ടെഴുതിയ ഈ വിജയഗാഥ; പന്ത്രണ്ടാം ക്ലാസില്‍ 71 ശതമാനം മാര്‍ക്ക്

പരിമിതിയില്‍ പരിഭവിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ 16കാരന്‍ അജയ് കുമാര്‍ ഏവര്‍ക്കും മാതൃകയാണ്. ജന്മനാ കൈകളില്ല ഈ കുരുന്നിന്. കൈകളില്ല എന്ന് കരുതി പരിഭവിക്കാനൊന്നും അജയിനെ കിട്ടില്ല. വാശിയോടെ പഠിച്ചു. കാല്‍കൊണ്ട് പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ 71 ശതമാനം മാര്‍ക്കോടെ ജയവും.

ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലയിലാണ് അജയ്‌യുടെ കുടുംബം താമസിക്കുന്നത്. പഠിച്ച് മിടുക്കനായി എഞ്ചിനീയറാകണമെന്നാണ് അജയ് യുടെ ആഗ്രഹം. ഇനി ആ മോഹം സഫലമാക്കുകയാണ് ലക്ഷ്യം. എഞ്ചിനീയറായി കുടുംബത്തിന്റെ അത്താണിയാകണം.

'കെളില്ലാതെ അജയ് എങ്ങനെ ജീവിക്കുമെന്ന ആശങ്ക ഞങ്ങക്കുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്യമുണ്ടെങ്കില്‍ ഒന്നും തടസ്സമാകില്ലെന്ന് അവന്‍ വളരുംതോറും തെളിയിച്ചു'-അജയ്‌യുടെ അച്ഛന്‍ ദയാറാം പറഞ്ഞു.